'പേട്രിയറ്റ് ടോം ക്രൂയിസ് സിനിമ പോലെ ഗംഭീരം':വൈറലായി വിദേശവനിതയുടെ റിവ്യൂ

ജൂഡിത്,പേട്രിയറ്റ് പോസ്റ്റർ
ജൂഡിത്,പേട്രിയറ്റ് പോസ്റ്റർകടപ്പാട്-ഇൻസ്റ്റ​ഗ്രാം,ഫേസ്ബുക്ക്
Published on

ലോകമെങ്ങും തിയേറ്ററുകൾ കീഴടക്കി മുന്നേറുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രമായ 'പേട്രിയറ്റി'നെ പ്രശംസിച്ച വിദേശവനിതയും. പേട്രിയറ്റ് കണ്ട ജൂ‍ഡിത് എന്ന ഓസ്ട്രേലിയൻ വനിത നടത്തുന്ന അഭിപ്രായ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.

Must Read
ഇത് മലയാളത്തിന്റെ മഹാവിജയം; 'പേട്രിയറ്റ്'ആദ്യദിനം നേടിയത് 29 കോടിയിലേറെ
ജൂഡിത്,പേട്രിയറ്റ് പോസ്റ്റർ

'ഒരു ടോം ക്രൂയിസ് മൂവി പോലെ ഗംഭീരമാണ് സിനിമ' എന്നാണ് 86കാരിയായ ജൂഡിത് അഭിപ്രായപ്പെടുന്നത്. സം​ഗീതവും അഭിനയവും ക്യാമറയും ടെക്നോളജിയുമെല്ലാം അന്തർദേശീയ നിലവാരം പുലർത്തുന്നു എന്നാണ് അവർ പറയുന്നത്.

സിനിമ കാണാൻ എത്തിയ റിനിൽ ജിജോ എന്ന മലയാളി വ്ലോഗർ ആണ് തന്റെ അടുത്ത സീറ്റിലിരുന്ന വിദേശ പ്രേക്ഷകയെ ഇന്റർവ്യൂ ചെയ്തതും വീഡിയോ അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തു വിട്ടതും. ഇതിനോടകം ആയിരക്കണക്കിന് ആളുകൾ ആണ് വീഡിയോയിൽ പ്രതികരിച്ചിരിക്കുന്നത്. മമ്മൂട്ടിയോ മോഹൻലാലൊ ഈ വീഡിയോ കാണുമായിരിക്കും എന്ന പ്രതീക്ഷ പങ്ക് വച്ചാണ് വ്ലോഗർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നതും.

Pappappa
pappappa.com