

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ സ്പൈ ത്രില്ലര്‍ 'പേട്രിയറ്റ്' ആദ്യ മൂന്നുദിനങ്ങളില്‍ ആഗോളതലത്തില്‍ 61.25 കോടി രൂപ നേടിയതായി നിര്‍മാതാക്കള്‍ അറിയിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചെത്തിയതിന്റെ ആവേശത്തില്‍ മികച്ച തുടക്കമാണ് ചിത്രത്തിനു ലഭിച്ചത്. വിദേശ വിപണികളില്‍നിന്നുള്ള വരുമാനമാണ് ആദ്യഘട്ടത്തില്‍ കളക്ഷന്‍ ഉയര്‍ത്താന്‍ സഹായിച്ചത്.
ഇന്‍ഡസ്ട്രി ട്രാക്കറായ സാക്‌നില്‍കിന്റെ കണക്കനുസരിച്ച്, ഇന്ത്യയില്‍നിന്ന് ആദ്യ ദിനം 10 കോടി രൂപ നേടിയ ചിത്രം, രണ്ടാം ദിനം 6.15 കോടിയും മൂന്നാം ദിനം 5.5 കോടിയുമായിരുന്നു സ്വന്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനദിനമായിരുന്നിട്ടും തിങ്കളാഴ്ച 2.89 കോടി കളക്ഷൻനേടാനായി.
നാലു ദിവസം പിന്നിടുമ്പോള്‍ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷന്‍ 24.54 കോടി രൂപയും ഗ്രോസ് കളക്ഷന്‍ 28.95 കോടിയുമാണ്. വിദേശ വിപണിയിലെ 38.5 കോടി ഉള്‍പ്പെടെ ആഗോളതലത്തില്‍ ചിത്രം ഇതുവരെ ഏകദേശം 63.04 കോടി രൂപയാണ് നേടിയത്. മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം 125 കോടി രൂപയുടെ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രാജീവ് മേനോന്‍, സറിന്‍ ഷിഹാബ്, ദര്‍ശന രാജേന്ദ്രന്‍, ഇന്ദ്രന്‍സ്, ഗ്രേസ് ആന്റണി എന്നിവരാണു മറ്റു പ്രധാന വേഷങ്ങളില്‍. 2008-ല്‍ പുറത്തിറങ്ങിയ 'ട്വന്റി:20'ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നതാണു ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സി.ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.
ഛായാഗ്രഹണം - മാനുഷ് നന്ദൻ, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിങ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനർമാർ: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റ്യൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർ ഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ്, ഫാൻ്റം വിഎഫ്എക്സ്, പിക്ടോറിയൽ വിഎഫ്എക്സ്, ബൈനറി സർക്കസ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ.