'പാതിരാക്കുറുക്കൻ' പൊന്നാനിയിൽ തുടങ്ങി

'പാതിരാക്കുറുക്കൻ' പൂജാചടങ്ങിൽ നിന്ന്
'പാതിരാക്കുറുക്കൻ' പൂജാചടങ്ങിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്
Published on

ജഗദീഷ്,മുകേഷ്, സിദ്ദിഖ്,അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന 'പാതിരാക്കുറുക്കൻ'എന്ന സിനിമയുടെ ചിത്രീകരണം പൊന്നാനിയിൽ ആരംഭിച്ചു. നിർമാതാവ് സിജോ ജോർജ്ജ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ ആൻ മരിയ സിജോ ആദ്യ ക്ലാപ്പടിച്ചു.

Must Read
ദൈവികമായ ഗോത്രവൈദ്യരഹസ്യം: 'അട്ടപ്പാടി-ദി വാലി ഓഫ് ഡിവൈൻ ഹീലീങ്' പൂർത്തിയായി
'പാതിരാക്കുറുക്കൻ' പൂജാചടങ്ങിൽ നിന്ന്

നിർമൽ പാലാഴി, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ,ടെസ്സ ജോസഫ്,അജയൻ മാടയ്ക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെഴ്സായ അശ്വിത-അശ്വിജ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ രചന സുനിൽ കർമ്മ, നിഖിൽ ജിനൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. വ്യത്യസ്ത സാഹചര്യത്തിൽപ്പെട്ട നാലുപേർ ഒരിക്കൽ ഒരു പ്രതിസന്ധിയിൽ പെടുന്നതും തുടർന്നുള്ള അവരുടെ അതിജീവനത്തിന്റെ കഥയുമാണ് നർമ്മത്തിൽ ചാലിച്ച് 'പാതിരാകുറുക്കൻ' എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

'പാതിരാക്കുറുക്കൻ' പൂജാചടങ്ങിൽ നിന്ന്
'പാതിരാക്കുറുക്കൻ' പൂജാചടങ്ങിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്

സെൽവകുമാർ എസ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം-ഗോപി സുന്ദർ,എഡിറ്റർ-അതുൽ വിജയ്, കലാസംവിധാനം- ത്യാഗു തവനൂർ, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, സ്റ്റിൽസ്-ജയപ്രകാശ് അതളൂർ, അസോസിയേറ്റ് ഡയറക്ടർ-അഭിലാഷ് കൃഷ്ണ,എം രമേഷ് കുമാർ,അസിസ്റ്റൻ്റ് ഡയറക്ടർ-മണികണ്ഠൻ,ശ്രീജിത്ത്‌,സംഘട്ടനം- അഷ്‌റഫ്‌ ഗുരുക്കൾ, വിനോദ് പ്രഭാകർ, നൃത്തസംവിധാനം- റിക്കി റിച്ചാർഡ്സൺ, പ്രൊഡക്ഷൻ കൺട്രോളർ-മൻസൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി,പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം,പ്രോജക്ട് കോ ഓർഡിനേറ്റർ- ലിജിൻ സിയാർ,പിആർഒ-എ.എസ് ദിനേശ്.

Related Stories

No stories found.
Pappappa
pappappa.com