'ഓപ്പറേഷൻ ​ഗം​ഗ' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; സന്തോഷം പങ്കുവെച്ച് ഭാ​ഗ്യശ്രീ ബോർസെ

മോഹൻലാലിനൊപ്പം ഭാ​ഗ്യശ്രീ ബോർസെ
മോഹൻലാലിനൊപ്പം ഭാ​ഗ്യശ്രീ ബോർസെഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on: 

മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ഓപ്പറേഷന്‍ ഗംഗ'യുടെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി. നായിക ഭാഗ്യശ്രീ ബോര്‍സെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ വിശേഷങ്ങളും ഷൂട്ടിങ് അനുഭവങ്ങളും താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

Must Read
'ആ കണ്ണിലൂടെ സിനിമയെ കാണുന്നു,പഠിക്കുന്നു': മോഹൻലാലിനെക്കുറിച്ച് ഭാ​ഗ്യശ്രീ ബോർസെ
മോഹൻലാലിനൊപ്പം ഭാ​ഗ്യശ്രീ ബോർസെ

വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന 'ഓപ്പറേഷന്‍ ഗംഗ'യിലൂടെ ഭാഗ്യശ്രീ ബോര്‍സെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹത്തോടൊപ്പം ഓരോ ദിവസവും സിനിമയെ കൂടുതല്‍ അടുത്തറിയാനും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും സാധിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. സംവിധായകന്‍ വിഷ്ണു മോഹന്റെ സിനിമയോടുള്ള ആത്മാര്‍ഥതയെയും താരം പ്രത്യേകമായി പ്രശംസിക്കുകയും ചെയ്തു.

'ഓപ്പറേഷന്‍ ഗംഗ' സംവിധായകൻ വിഷ്ണുമോഹനൊപ്പം ഭാഗ്യശ്രീ ബോര്‍സെ
'ഓപ്പറേഷന്‍ ഗംഗ' സംവിധായകൻ വിഷ്ണുമോഹനൊപ്പം ഭാഗ്യശ്രീ ബോര്‍സെകടപ്പാട്-ഇൻസ്റ്റ​ഗ്രാം

റഷ്യന്‍ അധിനിവേശകാലത്ത് യുക്രെയ്‌നിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കുടുങ്ങിക്കിടന്ന പൗരന്മാരെ രക്ഷപ്പെടുത്താന്‍ 2022-ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമായ 'ഓപ്പറേഷന്‍ ഗംഗ'യെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ രാംപാല്‍, പാര്‍ഥിപന്‍ തുടങ്ങിയ വന്‍ താരനിരയും പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നുണ്ട്.

ശാശ്വത് സച്ച്ദേവ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് മിറോസ്ലാവ് കുബ ബ്രോസെക് ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. വന്‍ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഉടന്‍ തന്നെ ആരംഭിക്കും.

Pappappa
pappappa.com