മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ചലച്ചിത്രം ഒരുങ്ങുന്നു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ആണ് ചിത്രം നിർമ്മിക്കുന്നത്. വിനോദ് ഗുരുവായൂർ തിരക്കഥ സംഭാഷണമെഴുതുന്നു. ഒരു കാലഘട്ടത്തിലെ ചരിത്രപരമായ ഓർമപ്പെടുത്തലായി കേരളീയ സമൂഹത്തിന്റെ മുന്നിൽ ഉമ്മൻചാണ്ടിയുടെ ജീവിതം സത്യസന്ധമായി അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം.
'അപ്പയുടെ മരണശേഷം പലരും സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരം ഉണ്ടായിരുന്നെങ്കിലും പുതിയൊരു ശൈലിയിൽ സ്ക്രിപ്റ്റ് തയ്യാറാക്കി നമ്മളെ കൺവെൻസ് ചെയ്ത് വിനോദ് ഗുരുവായൂരാണ്. അതുകൊണ്ട് തന്നെ അദ്ദേഹമായിട്ടാണ് നമ്മൾ മുന്നോട്ട് നീങ്ങിയത്. അതിന്റെ വർക്കുകൾ മുന്നോട്ട് പോകുന്നു.പുതിയ തലമുറയിലെ ആളുകളിലേക്കും അപ്പയുടെ ജീവിതം കൃത്യമായിട്ട് എത്തിക്കാൻ ഈ സ്ക്രിപ്റ്റിന് പറ്റും എന്ന് എനിക്ക് ഉറപ്പുണ്ട്. അതു കൊണ്ട് വിവിനോദ് ഗുരുവായൂരുമായിട്ടുള്ള തിരക്കഥാ രചനാ ചർച്ചയും താരം നിർണ്ണയവും മറ്റു കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ്'-ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.
'എനിക്ക് അറിയാവുന്ന അപ്പയുടെ കുറെ കാര്യങ്ങൾ, അതുപോലെ തന്നെ കൂടുതൽ ആളുകൾക്ക് അറിയാത്ത പലരുമായിട്ട് ബന്ധപ്പെട്ട കാര്യങ്ങൾ ഒക്കെ വിനോദ് ഗുരുവായൂർ കളക്ട് ചെയ്ത് സ്റ്റഡി ചെയ്യുന്നുണ്ട്. നമ്മൾ അപ്പയുമായിട്ടുള്ള ബന്ധപ്പെട്ട ആളുകളുമായിട്ട് സംസാരിക്കുമ്പോഴാണ് പുതിയ പുതിയ കുറെ കാര്യങ്ങളും കിട്ടുന്നുണ്ട്. അതെല്ലാം വച്ചുള്ള ഒരു ബയോപിക് ആയിരിക്കും ഈ സിനിമ -ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
തന്റെ മനസ്സിൽ സംവിധായകന്റെയും കുറച്ച് നടന്മാരുടെയും മുഖം ഉണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സ്ക്രിപ്റ്റ് വർക്കുകൾക്ക് ശേഷം അവരെ സമീപിക്കും. ഇത് എന്റെ ആഗ്രഹം മാത്രമല്ല, ഓരോ മലയാളികളുടെയും അഭിലാഷമാണ്'- ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ചിത്രത്തിൻ്റെ പ്രാരംഭ നടപടികൾ ആരംഭിച്ചുവെന്ന് തിരക്കഥാകൃത്ത് വിനോദ് ഗുരുവായൂറും പറഞ്ഞു. പിആർഒ-എ.എസ് ദിനേശ്.