

മലയാളസിനിമയിലെ സൂപ്പര്‍താരം നിവിന്‍ പോളിയും മാസ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് പ്രതിച്ഛായ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ് കീഴടക്കിയ നിവിന്‍ പോളിയെ നായകനാക്കി പൊളിറ്റിക്കല്‍ ത്രില്ലറാണ് ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കുന്നത്. കൊച്ചി ഗോകുലം പാർക്ക് ഹോട്ടലിൽ വമ്പൻതാരനിരയുടെയും മലയാളസിനിമയിലെ പ്രശസ്തരുടെയും സാന്നിധ്യത്തിൽ അല്പം മുമ്പ് മോഹൻലാലാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. ഇതൊടൊപ്പം ട്രെയിലറും പുറത്തിറങ്ങി.
'ഓരോ കഥയ്ക്കും ഓരോ നിമിഷമുണ്ട്. ഞങ്ങളുടേത് ഫെബ്രുവരി 17-ന് ആരംഭിക്കുന്നു' എന്ന അടിക്കുറിപ്പോടെയായിരുന്നു കഴിഞ്ഞദിവസം നിവിന്‍ സോഷ്യല്‍ മീഡിയയില്‍ ട്രെയിലര്‍ റിലീസ് തീയതി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത് എന്ന സൂചനയാണ് പുറത്തുവന്ന പോസ്റ്റര്‍ നല്‍കുന്നത്. രാഷ്ട്രീയത്തിലെ ചതുരംഗക്കളികളും അധികാരത്തിനു പിന്നിലെ നിഗൂഢമായ കരുനീക്കങ്ങളും പ്രമേയമാകുന്ന ചിത്രം സമ്പൂർണ പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും. ബാലചന്ദ്രമേനോനാണ് മുഖ്യമന്ത്രി വേഷത്തിൽ.
ശ്രീ ഗോകുലം മൂവീസ്, ആര്‍ഡി ഇലുമിനേഷന്‍സ് എല്‍എല്‍പി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. നിവിന്‍ പോളിക്കൊപ്പം യുവതാരം വിഷ്ണു അഗസ്ത്യയും സുപ്രധാന വേഷത്തില്‍ എത്തുന്നു. നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഇതെന്ന് ആരാധകര്‍ വിലയിരുത്തുന്നു. മാര്‍ച്ച് 19ന് ആഗോള റിലീസ് ആയി ചിത്രം പ്രദര്‍ശനത്തിനെത്തും. നിവിന്‍ പോളിയുടെ സ്‌ക്രീന്‍ പ്രസന്‍സും ബി. ഉണ്ണികൃഷ്ണന്റെ സംവിധാന മികവും ഒന്നിക്കുമ്പോള്‍, ബോക്‌സ് ഓഫീസില്‍ ഇതൊരു മാസ് എന്റര്‍ടെയ്നര്‍ ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.