'ആർപ്പോ...ഇർറോ....';ഇത്തവണ കുടുംബസമേതം ഓണം നിവിൻപോളിക്കും മമിതയ്ക്കുമൊപ്പം

'ബത്‍ലഹേം കുടുംബ യൂണിറ്റ്' പോസ്റ്ററിൽ നിവിൻപോളിയും മമിത ബൈജുവും
'ബത്‍ലഹേം കുടുംബ യൂണിറ്റ്' പോസ്റ്ററിൽ നിവിൻപോളിയും മമിത ബൈജുവുംകടപ്പാട്-ഫേസ്ബുക്ക്
Published on

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി റൊമാന്‍സ്-കോമഡി ട്രാക്കിലേക്ക് തിരിച്ചെത്തുമ്പോള്‍ തിയേറ്ററുകളില്‍ ചിരിയുടെയും ആഘോഷത്തിന്റെയും മേളം. 'പ്രേമലു'വിന്റെ വന്‍ വിജയത്തിനുശേഷം സംവിധായകന്‍ ഗിരീഷ് എ.ഡി. ഒരുക്കിയ 'ബത്‍ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. നിവിന്‍ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിച്ച ചിത്രം പ്രേക്ഷകരെ പൂ‍ർണമായി ആകര്‍ഷിക്കുന്ന ഫീല്‍ ഗുഡ് റൊമാന്റിക് കോമഡി അനുഭവമാണ് സമ്മാനിക്കുന്നത്.

Must Read
മമിത ഇനി സം​ഗീതിന്റെ നായിക; 'ഹലോ ഡിയർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
'ബത്‍ലഹേം കുടുംബ യൂണിറ്റ്' പോസ്റ്ററിൽ നിവിൻപോളിയും മമിത ബൈജുവും

സോഷ്യല്‍ മീഡിയയിലും തിയേറ്ററുകളിലും ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ഉയരുന്നത്. നിവിന്‍ പോളിയുടെയും മമിതയുടെയും സ്‌ക്രീന്‍ കെമിസ്ട്രിയും സ്വാഭാവികമായ തമാശകളുമാണ് സിനിമയുടെ പ്രധാന കരുത്ത്. 'പ്രേമലു'വിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംഗീത് പ്രതാപിന്റെ സാന്നിധ്യവും ഒന്നാം പകുതിയിലെ ചിരിമുഹൂര്‍ത്തങ്ങള്‍ക്കു മാറ്റുകൂട്ടുന്നു. ലളിതമായ കഥാസന്ദര്‍ഭങ്ങളെ തികച്ചും റിയലിസ്റ്റിക്കായും രസകരമായും അവതരിപ്പിക്കുന്ന ഗിരീഷ് എ.ഡി. ശൈലി ഈ ചിത്രത്തിലും വ്യക്തമായി നിഴലിക്കുന്നുണ്ട്.

'ബത്‍ലഹേം കുടുംബ യൂണിറ്റ്' പോസ്റ്റർ
'ബത്‍ലഹേം കുടുംബ യൂണിറ്റ്' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്

വിഷ്ണു വിജയ് സംഗീതവും സിനിമയുടെ വൈബിനെ മനോഹരമായി ഉയര്‍ത്തുന്നുണ്ട്. സംഗീത് പ്രതാപ്, ബിന്ദു പണിക്കര്‍, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, സ്രിന്ദ, റോഷന്‍ ഷാനവാസ്, ഷമീര്‍ ഖാന്‍, ശ്യാം മോഹന്‍,മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ മികച്ച താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

കുമ്പളങ്ങി നൈറ്റ്സ്, ജോജി, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പ്രേമലു തുടങ്ങിയ ഹിറ്റുകള്‍ക്ക് ശേഷം ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കുടുംബപ്രേക്ഷകരെയും ചെറുപ്പക്കാരെയും ഒരുപോലെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്ന ചിത്രം ഓണനാളുകളില്‍ മികച്ച എന്റര്‍ടെയ്നറായി മാറിയിരിക്കുകയാണ്.

Pappappa
pappappa.com