

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് ഒരുക്കുന്ന നീക്കത്തിന്റെ പുതിയ പോസ്റ്റർ തിരുവോണദിനത്തിൽ പുറത്തുവിട്ടു. ഒരു ബസ് സ്റ്റോപ്പിൽ ഡയറി നോക്കിയിരിക്കുന്ന സാൾട്ട് ആന്റ് പെപ്പർ ലുക്കിലുള്ള ദിലീപാണ് പോസ്റ്ററിലുള്ളത്. 'Beyond Destiny' (വിധിക്ക് അപ്പുറം) എന്നാണ് സിനിമയുടെ ടാഗ് ലൈൻ.
വിബിന്‍ ബാലചന്ദ്രന്‍ തിരക്കഥയൊരുക്കുന്ന സിനിമ വ്യത്യസ്തമായ ആഖ്യാനശൈലിയുള്ള ഒരു ഗ്രിപ്പിങ് ത്രില്ലറായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. വോയ്സ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിനുശേഷം വീണാ നന്ദകുമാര്‍ വീണ്ടും ദിലീപിന്റെ നായികയായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
സിദ്ദിഖ്, ബിനു പപ്പു, കലാഭവന്‍ ഷാജോണ്‍, സിറാജുദീന്‍ നാസര്‍, സുധീര്‍ സുകുമാരന്‍, രമ്യ സുരേഷ് എന്നിവരാണു മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറയും സൂരജ് ഇ.എസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജയന്തിലാൽ ഗാഡ(പെൻസ്റ്റുഡിയോസ്),ഉർവശി തീയറ്റേഴ്സ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം സന്ദീപ് സേനന്‍,ധവാൽ ഗാഡ, അലക്‌സ് ഇ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണു നിര്‍മിക്കുന്നത്. ഗാനങ്ങൾക്ക് ഈണം പകർന്നത് ദീപക് ദേവ്. മുജീബ് മജീദാണ് പശ്ചാത്തലസംഗീതം. കോ-പ്രൊഡ്യൂസർമാർ-സംഗീത് സേനൻ,നിമിത ഫ്രാൻസിസ് എം, പ്രോജക്ട് ഡിസൈനർ-മനു ആലുക്കൽ.
പ്രൊഡക്ഷൻ ഡിസൈനർ-സന്തോഷ് രാമൻ,മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റ്യൂം-സമീറ സനീഷ്,വെങ്കി(ദിലീപ്),പ്രൊഡക്ഷൻ കൺട്രോളർ-നോബിൾ ഏറ്റുമാനൂർ,ആർട്ട്-സുനിൽ ലാവണ്യ,സൗണ്ട് മിക്സിങ്-എം.ആർ.രാജാകൃഷ്ണൻ,സ്റ്റണ്ട്സ്-മഹേഷ് മാത്യു,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്,അസോസിയേറ്റ് ഡയറക്ടർ-മുകേഷ് വിഷ്ണു,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബർണാഡ് തോമസ്,വിഎഫ്എക്സ് സൂപ്രവൈസർ-രാജേഷ് നായർ,സ്റ്റിൽസ്-വിഘ്നേഷ് പ്രദീപ്,ടൈറ്റിൽഡിസൈൻ-ലെമണെയ്ഡ് സ്റ്റുഡിയോസ്,പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്.