മമ്മൂട്ടിയെ പ്രത്യേകം അഭിനന്ദിച്ച് പ്രധാനമന്ത്രി

മമ്മൂട്ടിയും ദുൽഖർ സൽമാനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം
മമ്മൂട്ടിയും ദുൽഖർ സൽമാനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പംഫോട്ടോകടപ്പാട്-പ്രധാനമന്ത്രി ഫേസ്ബുക്ക് പേജ്
Published on: 

പദ്മഭൂഷൺ ബ​ഹുമതി സ്വന്തമാക്കിയ മമ്മൂട്ടിയെ പ്രത്യേകം അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുരസ്കാരവിതരണച്ചടങ്ങിനുശേഷം മമ്മൂട്ടിയെയും കുടുംബത്തെയും തന്റെ ഓഫീസ്മുറിയിലേക്ക് ക്ഷണിച്ചാണ് മോദി അഭിനന്ദനമറിയിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിരുന്നിലും മമ്മൂട്ടി പങ്കെടുത്തു.

Must Read
കുടുംബവും കൈയടികളും സാക്ഷി,മമ്മൂട്ടി പദ്മഭൂഷൺ ഏറ്റുവാങ്ങി
മമ്മൂട്ടിയും ദുൽഖർ സൽമാനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം

മമ്മൂട്ടിയും കുടുംബവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി തന്നെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കിട്ടു. ഭാര്യ സുൽഫത്ത്,മകൾ സുറുമി. മകനും നടനുമായ ദുൽഖർ സൽമാൻ,ദുൽഖറിന്റെ ഭാര്യ അമാൽ എന്നിവരാണ് മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നത്. ദുൽഖറിനോട് ഏറെ നേരം വിശേഷങ്ങൾ ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി സുറുമി ചിത്രകാരിയാണെന്നറിഞ്ഞതോടെ പിന്നെ അതിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.

Pappappa
pappappa.com