മമ്മൂട്ടിയും കോട്ടത്തറ​യും ബിവറേജും; 50ലക്ഷം കാഴ്ചക്കാരുമായി 'ബം​ഗാളി' യൂട്യൂബ് ഹിറ്റ്

ബം​ഗാളി എന്ന സിനിമയുടെ പോസ്റ്റർ
'ബം​ഗാളി' എന്ന സിനിമയുടെ പോസ്റ്റർഅറേഞ്ച്ഡ്
Published on

യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാരുമായി ജോബി വയലുങ്കലിൻ്റെ ബംഗാളി. നാല് ആഴ്ചകൊണ്ട് 50 ലക്ഷം കാഴ്ചക്കാരെ നേടുക എന്ന അപൂർവനേട്ടമാണ് ബംഗാളി സ്വന്തമാക്കിയത്. 2025 ൽ ജനുവരിയിൽ തിയേറ്ററിൽ റിലീസായ 'മിസ്റ്റർ ബംഗളി ദി റിയൽ ഹീറോ' അന്ന് അത്രക്ക് ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ യൂട്യൂബിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോഡിടുകയാണ് ചിത്രം.

Must Read
ആരായിരുന്നു ആ 'ആരോ' ഒരാൾ...?
ബം​ഗാളി എന്ന സിനിമയുടെ പോസ്റ്റർ

ജോബി വയലുങ്കൽ രചനയും സംവിധാനവും നിർവഹിച്ച് അരിസ്റ്റോ സുരേഷും ജോബി വയലുങ്കലും അഭിനയിച്ചതാണ് ഈ സിനിമ. സിനിമയുടെ ഈ വലിയ വിജയത്തിൽ സംവിധായകൻ ജോബി വയലുങ്കൽ എല്ലാവർക്കും നന്ദി പറഞ്ഞു. ഈ സിനിമയുടെ വൻ വിജയം കണ്ട് തിയേറ്ററിൽ പരാജയമായ പലസിനിമകളും യുട്യൂബിൽ അപ്ലോഡ് ചെയ്യാൻ തയ്യാറായിരിക്കുകയാണ് പല നിർമാതാക്കളും.

മെഗാ സ്റ്റാർ മമ്മൂട്ടിയും ഒരു ബീവറേജ് ഷോപ്പും ഒരു കൊച്ചു ഗ്രാമത്തിൽ ഉണ്ടാക്കുന്ന പുലിവാലുകളാണ് സിനിമയുടെ ഇതിവൃത്തം. കോട്ടത്തറ എന്ന സാങ്കല്പിക ഗ്രാമത്തിൽ മമ്മൂട്ടിയുടെ ആരാധകനായ ബംഗാളിക്ക് കൈവന്ന എട്ടു കോടിയുടെ സ്വത്ത്‌. പിന്നീട് ഈ എട്ടു കോടി അടിച്ചെടുക്കാനുള്ള ആ നാട്ടുകാരുടെ നെട്ടോട്ടം. ഇതാണ് സിനിമയിലൂടെ പറയുന്നത്.

ചിത്രത്തിൽ ബംഗാളിയായി അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമാതാവും സംവിധായകനുമായ ജോബി വയലുങ്കലും പ്രധാനവേഷം ചെയ്യുന്നു. കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഹരിശ്രീ മാർട്ടിൻ, കൊല്ലം ഭാസി തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിക്കുന്നു. പിആർഒ-എ.എസ്. ദിനേശ്.

Related Stories

No stories found.
Pappappa
pappappa.com