ആത്മഹത്യാക്കുരുക്കിനുമുന്നിൽ ഭരതൻനായരുടെ കുടുംബം;ഇനി 'മോഹിനിയാട്ടം'

മോഹിനിയാട്ടം ഫസ്റ്റ് ലുക്ക് പോസ്റ്റർ
'മോഹിനിയാട്ടം' ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

ഫാനിൽ ഒരു ആത്മഹത്യാക്കുരുക്ക്. അതിന് താഴെ ഞെട്ടിവിറച്ച നോട്ടവുമായി ശശിയും കുടുംബാം​ഗങ്ങളും. ഭിത്തിയിൽ എല്ലാത്തിനും സാക്ഷിയായി ​ഗുരുവായൂരപ്പനരികെ ഭരതൻനായരുടെ ഫോട്ടോ. എന്താണ് അവിടെ സംഭവിച്ചതെന്നും ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്നും മോഹിനിയാട്ടം പറഞ്ഞുതരും. ഭരതനാട്യത്തിന്റെ അടുത്ത ചുവടിൽ ഇനി മോഹിനിയാട്ടം.

Must Read
രണ്ട് അക്കമാരും ഒരു യേശുദാസും
മോഹിനിയാട്ടം ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഒടിടി ബ്ലോക്ബസ്റ്ററായി മാറിയ ഭരതനാട്യത്തിന്റെ രണ്ടാംഭാ​ഗമാണ് മോഹിനിയാട്ടം. കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ഡാർക്ക് ഹ്യൂമർ ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. 'ഭരതനാട്യ'ത്തിലെപ്പോലെ ഇതിലും സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഭരതനാട്യത്തിലെ മുഖ്യ താരങ്ങളായ കലാരഞ്ജിനി,ശ്രീജ രവി,നന്ദുപൊതുവാൾ തുടങ്ങിയവർക്കുപുറമേ ഇത്തവണ, മലയാളത്തിലെ മുഖ്യധാരയിലുള്ള മറ്റു താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

'മോഹിനിയാട്ടം' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'മോഹിനിയാട്ടം' ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളിൽ ലിനി മറിയം ഡേവിഡ്,അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ബബുലു അജു നിർവ്വഹിക്കുന്നു.കോ റൈറ്റർ-വിഷ്ണു ആർ. പ്രദീപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൽമാൻ കെ.എം, എഡിറ്റിങ്-ഷഫീഖ് വി.ബി,ഗാനരചന-മുത്തു, സംഗീതം-ഇലക്ട്രോണിക് കിളി, പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന,കല-ദിൽജിത് എം ദാസ്,മേക്കപ്പ്- മനോജ് കിരൺ രാജ്, വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ, സ്റ്റിൽസ്-വിഷ്ണു എസ് രാജൻ,പരസ്യകല-യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാംസൺ സെബാസ്റ്റ്യൻ,സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്-വിപിൻ നായർ,മോഷൻ-ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോ, ഡിഐ-കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, പ്രൊഡക്ഷൻ മാനേജർ-ജോബി,വിവേക്,പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്,മാർക്കറ്റിങ് ഡിസൈൻ-പപ്പെറ്റ് മീഡിയ. പിആർഒ- എ.എസ് ദിനേശ്.

Related Stories

No stories found.
Pappappa
pappappa.com