ഇനി കാത്തിരിക്കാം, 'അതിമനോഹര'മായ ആ സിനിമയ്ക്കായി...

ആഷിഖ് ഉസ്മാൻ,രതീഷ് രവി,മോഹൻലാൽ തരുൺ മൂർത്തി
ആഷിഖ് ഉസ്മാൻ,രതീഷ് രവി,മോഹൻലാൽ തരുൺ മൂർത്തിഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on

അതിമനോഹരമായ ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പാണ് ഇനി. തുടരും എന്ന ബ്ലോക്ബസ്റ്ററിനുശേഷം തരുൺമൂർത്തി മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന 'അതിമനോഹരം' ചിത്രീകരണം പൂർത്തിയായി. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തും. 160 ദിവസത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് അതിമനോഹരം പാക്കപ്പ് ആയത്. തൊടുപുഴയായിരുന്നു പ്രധാന ലൊക്കേഷൻ. പമ്പ,നിലയ്ക്കൽ,കൊച്ചി,മുംബൈ എന്നിവിടങ്ങളിലും ഷൂട്ടിങ് ഉണ്ടായിരുന്നു.

Must Read
മോഹൻലാൽ–വിഷ്ണു മോഹൻ ചിത്രം 'ഓപ്പറേഷൻ ഗംഗ'; അർജുൻ രാംപാൽ മലയാളത്തിലേക്ക്
ആഷിഖ് ഉസ്മാൻ,രതീഷ് രവി,മോഹൻലാൽ തരുൺ മൂർത്തി

L366' എന്നായിരുന്നു ഷൂട്ടിങ് തുടങ്ങിയപ്പോൾ ചിത്രത്തിന് താത്കാലികമായി നല്കിയിരുന്ന പേര്. ചിത്രത്തില്‍ ടി.എസ്. ലൗലജന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യ നൈസിയാകുന്നത് മീര ജാസ്മിനാണ്.

ആ​ഷി​ഖ് ഉ​സ്മാ​ൻ നി​ർമി​ക്കു​ന്ന ചിത്രത്തിന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ര​തീ​ഷ് ര​വി​യാ​ണ്. മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഷാജി കുമാറാണ് ഛായാഗ്രഹണം. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. കോ-ഡയറക്ഷൻ -ബിനു പപ്പു.

തരുൺ മൂർത്തി
തരുൺ മൂർത്തിഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

എഡിറ്റിങ്- ഷെഫീഖ് വി ബി, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ- ഗോകുല്‍ദാസ്, കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- സുധര്‍മന്‍ വള്ളിക്കുന്ന്, ആക്ഷൻ കൊറിയോഗ്രാഫി- സ്റ്റണ്ട് സിൽവ, മേക്കപ്പ്- റോണെക്‌സ് സേവിയര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടർ- മിറാഷ് ഖാൻ, ഫിനാൻസ് കൺട്രോളർ- ശിവകുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എസ്സ കെ എസ്തപ്പാൻ, വിഎഫ്എക്സ്- ഡിജി ബ്രിക്സ്, വിതരണം- സെൻട്രൽ പിക്ചേഴ്സ്. സ്റ്റിൽസ്- അമൽ സി സത്താർ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ യെല്ലോ ടൂത്ത്സ്.

Pappappa
pappappa.com