എഐ, ഡീപ്‌ഫേക്ക് ദുരുപയോഗം ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയിൽ മോഹൻലാലിന്റെ ഹര്‍ജി

മോഹൻലാൽ 'L366'-ലെ ലുക്കിൽ
മോഹൻലാൽ പുതിയ സിനിമയായ 'L366'-ലെ ലുക്കിൽഫോട്ടോ കടപ്പാട്-മോഹൻലാൽ ഫേസ്ബുക്ക് പേജ്
Published on

അ​നു​മ​തി​യി​ല്ലാ​തെ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ത​ന്‍റെ പേ​ര്, ശ​ബ്ദം, ചി​ത്രം എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മോ​ഹ​ൻ​ലാ​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. വ്യ​ക്തി എന്ന നിലയിലുള്ള തന്‍റെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​നു​വാ​ദ​മി​ല്ലാ​തെ ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽനി​ന്ന് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും വി​ല​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം.

തന്‍റെ പേ​രും പ്ര​ശ​സ്തി​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ല ക​മ്പ​നി​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളും തെ​റ്റാ​യ രീ​തി​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​താ​യും ഇ​ത് തന്‍റെ പ്ര​തി​ച്ഛാ​യ​യെ ബാ​ധി​ക്കു​ന്നു​വെ​ന്നും ഹ​ർ​ജി​യി​ൽ മോഹൻലാൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ശ​ബ്ദ​വും രൂ​പ​വും ദു​രു​പ​യോ​ഗം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യും ഹ​ർ​ജി​യി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. ജ​സ്റ്റി​സ് ജ്യോ​തി സിങ് അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Must Read
'ബൾബിന്റെ ബിസിനസ്' ചെയ്യുന്ന ആന്റണി പെരുമ്പാവൂരിന്റെ ജാതകം നോക്കിയപ്പോൾ കണ്ടത്...
മോഹൻലാൽ 'L366'-ലെ ലുക്കിൽ

എഐ- ഡീപ് ഫെയ്ക്ക് ചിത്രങ്ങളും വീഡിയോകളും നിർമിച്ച് ബോഡി ഷെയിം ചെയ്യുന്നുവെന്ന് മോഹൻലാൽ ഹർജിയിൽ പറയുന്നു. പ്രധാനമായും അഞ്ച് തരത്തിലാണ് വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അനുമതിയില്ലാതെ ഉത്പന്നങ്ങൾ നിർമിച്ച് വിൽപ്പന നടത്തുന്നു, എഐ- ഡീപ് ഫെയ്ക്ക് നിർമിത ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നു, വോയ്‌സ് ക്ലോണിങ് നടത്തുന്നു,താരം പിന്തുണയ്ക്കുന്നതായി വ്യാജപ്രചാരണങ്ങൾ നടത്തുന്നു- ഇതാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. താരത്തിന്റെ ശബ്ദം എങ്ങനെ ക്ലോൺ ചെയ്യാമെന്ന് പഠിപ്പിക്കുന്ന വീഡിയോ യൂട്യൂബിൽ ലഭ്യമാണെന്നും മോഹൻലാലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

മോഹൻലാൽ
മോഹൻലാൽകടപ്പാട്-മോഹൻലാൽ ഫേസ്ബുക്ക് പേജ്

വാദിഭാഗം ഹാജരാക്കിയ ലിങ്കുകൾ പരിശോധിച്ച കോടതി ആളുകൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ആശ്ചര്യം പ്രകടിപ്പിച്ചു. ലിങ്കുകളിലെ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യാൻ വാക്കാൽ നിർദേശം നൽകുകയും ചെയ്തു. ആമസോണിനും ഗൂഗിളിനുവേണ്ടി അഭിഭാഷകർ കോടതിയിൽ ഹാജരായി. മെറ്റയുടെ അഭിഭാഷകൻ കോടതിയിലുണ്ടായിരുന്നില്ല.

മെറ്റയുടെ അഭിഭാഷകനോട് ഹാജരാവാൻ നിർദേശിച്ച കോടതി അരമണിക്കൂർ വാദം നിർത്തിവെച്ചു. വാദം പുനരാരംഭിച്ചപ്പോൾ കോടതിയിൽ ഹാജരായ മെറ്റ അഭിഭാഷകൻ, തനിക്ക് നോട്ടീസ് ലഭിച്ചില്ലെന്ന് കോടതിയെ അറിയിച്ചു. നോട്ടീസ് നൽകാൻ നിർദേശിച്ച കോടതി കേസ് ചൊവ്വാ ഉച്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി.

മോഹൻലാൽ
മോഹൻലാൽകടപ്പാട്-മോഹൻലാൽ ഫേസ്ബുക്ക് പേജ്

നേ​ര​ത്തെ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ അ​മി​താ​ഭ് ബ​ച്ച​ൻ, അ​നി​ൽ ക​പു​ർ, ജാ​ക്കി ഷ്രോ​ഫ് തു​ട​ങ്ങി​യ​വ​രും സ​മാ​ന​മാ​യ ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും അ​നു​കൂ​ല വി​ധി സ​മ്പാ​ദി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വ്യ​ക്തി​ക​ളു​ടെ പ്ര​ശ​സ്തി​യും സ​വി​ശേ​ഷ​ത​ക​ളും അ​വ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യു​ന്ന​താ​ണ് ഈ ​നി​യ​മ​പ​രി​ര​ക്ഷ. കോ​ട​തി​യി​ൽനി​ന്ന് അ​നു​കൂ​ല ഉ​ത്ത​ര​വു​ണ്ടാ​യാ​ൽ മോ​ഹ​ൻ​ലാ​ലിന്‍റെ പേ​രോ, സി​നി​മാ ഡ​യ​ലോ​ഗു​ക​ളോ, ചി​ത്ര​ങ്ങ​ളോ വാ​ണി​ജ്യ​ ആവശ്യങ്ങൾക്കായി ഉ​പ​യോ​ഗി​ക്കു​ന്ന​തിൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ നിലവിൽവ​രും.

Related Stories

No stories found.
Pappappa
pappappa.com