'മായൻ'കാഴ്ചകളിലേക്ക് വാതിൽ തുറന്ന് ഫസ്റ്റ്ലുക്ക്; അതിർത്തികൾ കടക്കുന്ന നി​ഗൂഢത

'മായൻ' ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ജയസൂര്യ
'മായൻ' ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ജയസൂര്യഅറേഞ്ച്ഡ്
Published on: 

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന 'മായൻ ചാപ്റ്റർ 1' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 3ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. 'ബിയോണ്ട് ദ് ഷാഡോസ്' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലറാണെന്ന സൂചന നേരത്തെ പുറത്തുവന്ന ടൈറ്റിൽ വീഡിയോയടക്കം നൽകിയിരുന്നു.

ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. റഷ്യയിൽ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ച ശേഷം കേരളത്തിൽ തുടർന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ പാലായിലാണ് പൂർത്തിയാക്കിയത്. പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ ഈ ചിത്രത്തിലെത്തുന്നത്.

Must Read
സൗബിനും 1870 പുതുമുഖങ്ങളും; രഞ്ജൻ പ്രമോദ് ചിത്രം 'നൈറ്റ് ഷോസ്' ടീസർ എത്തി
'മായൻ' ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ജയസൂര്യ

പോലീസ് വേഷത്തിലുള്ള ജയസൂര്യ കഥാപാത്രത്തെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. 'കളങ്കാവൽ' എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും 'മായൻ ചാപ്റ്റർ 1'നുണ്ട്. 'ഓർഡിനറി', 'അനാർക്കലി' എന്നീ വിജയചിത്രങ്ങൾ നിർമ്മിച്ച രാജീവ് ഗോവിന്ദൻ മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൈല ഉഷയാണ് നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'മായൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'മായൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

രാജ്യാതിർത്തികൾ കടന്നുപോകുന്ന നിഗൂഢതകളുടെ ലോകമാണ് 'മായൻ ചാപ്റ്റർ 1' അവതരിപ്പിക്കുന്നതെന്നാണ് ചിത്രത്തെക്കുറിച്ച് പുറത്തുവന്ന സൂചനകൾ പറയുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള രഹസ്യ ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധം കഥയുടെ പ്രധാന പശ്ചാത്തലമാകുമെന്ന റിപ്പോർട്ടുകൾ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്നുണ്ട്.

'മായൻ' പോസ്റ്റർ
'മായൻ' പോസ്റ്റർഅറേഞ്ച്ഡ്

കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന 'കറുത്തച്ചനൂട്ട്' എന്ന ദുർമന്ത്രവാദ രീതിയും ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ടിരിക്കാമെന്ന ചർച്ചകളും ഉയർന്നിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ആഗോള പശ്ചാത്തലവും നിഗൂഢത നിറഞ്ഞ കഥയും ചേർന്നൊരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെ സിനിമയുടെ ലോകത്തെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനുള്ള കാത്തിരിപ്പും ശക്തമായിരിക്കുകയാണ്.

മായൻ പൂജാചടങ്ങിന്റെ വീഡിയോയിൽ സംവിധായകൻ ജിതിൻ കെ.ജോസും നിർമാതാവ് രാജീവ് ​ഗോവിന്ദനും
'മായൻ' പൂജാചടങ്ങിന്റെ വീഡിയോയിൽ സംവിധായകൻ ജിതിൻ കെ.ജോസും നിർമാതാവ് രാജീവ് ​ഗോവിന്ദനുംസ്ക്രീൻ​ഗ്രാബ്

ചിത്രത്തിൻ്റെ ക്യാമറ- ഫൈസൽ അലി, സംഗീതം- മുജീബ് മജീദ്, എഡിറ്റിങ്- പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ- രോഹിത് ആർ നായർ, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ് വി, വരികൾ- രാജീവ് ഗോവിന്ദൻ, ജിതിൻ കെ ജോസ്, കോ - റൈറ്റർ- ശ്രീഖിൽ ശ്രീനിവാസൻ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, പ്രോജക്ട് ഡിസൈനർ- ആൻ്റണി സ്റ്റീഫൻ, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ,വിപിൻ കുമാർ. വി

Pappappa
pappappa.com