

മലയാള സിനിമയിൽ സുപരിചിതനാണ് നടൻ മൻരാജ്. ഏകദേശം മുന്നൂറിൽ പരം ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള മൻരാജ് മിമിക്രിയുടെ ലോകത്തിൽ നിന്നെത്തി സിനിമയിൽ കഠിനാധ്വാനം കൊണ്ടുമാത്രം നിലകൊള്ളുന്നയാളാണ്. വവ്വാൽ എന്ന സിനിമയിൽ കരിവണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കാനെത്തുകയാണ് മൻരാജ്. വളരെ വ്യത്യസ്തമായ വേഷപ്പകർച്ചയിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു.
സോഷ്യൽ മീഡിയയയിൽ കരിവണ്ണനെ പ്രശംസിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളാണ് നിറയെ. വവ്വാലിലെ ഓരോ കഥാപാത്രത്തിന്റെയും ക്യാരക്ടർ പോസ്റ്റർ പുറത്തു വരുമ്പോൾ അതിലെ കഥാപാത്രങ്ങളെക്കുറിച്ചു പറയുവാൻ ഒത്തിരി കാര്യങ്ങൾ ഉണ്ടാകാറുണ്ട്. ഈ പോസ്റ്ററിലും അത് നിറഞ്ഞു നിൽക്കുന്ന. ചിത്രം എന്താണെന്നറിയാനുള്ള ആവേശം വർധിക്കുന്നു എന്നുസാരം.
ഷഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവ്വഹിച്ചു സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് വവ്വാൽ. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് മുത്തുകുമാർ, ലെവിൻ സൈമൺ ജോസഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലക്ഷ്മി ചപോർക്കർ നായികയാകുന്ന ഈ ചിത്രത്തിൽ, മണികണ്ഠൻ ആചാരി,സുധി കോപ്പ, പ്രവീൺ ടി ജെ,മെറിൻ ജോസ്,മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ,ശ്രീജിത്ത് രവി,ജയശങ്കർ കരിമുട്ടം,ദിനേശ് ആലപ്പി,ഷഫീഖ്, തുടങ്ങി മുപ്പതോളം താരങ്ങൾ അണിനിരക്കുന്നു. മലയാളത്തിനുപുറമേ ഹിന്ദി,തമിഴ്,കന്നഡ,തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.
ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി.ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാഗ്രഹണം-മനോജ് എം.ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി. ഷഹ്‌മോൻ, സംഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ - ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ - ഭക്തൻ മങ്ങാട്, കോറിയോഗ്രാഫി - അഭിലാഷ് കൊച്ചി, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് - ആഷിഖ് ദിൽജിത്ത്, പിആർഒ - എ.എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ