മഞ്ജുവാരിയരുടെ 'ഹാപ്പിലൂപ്പ്' ആദ്യ ഷെഡ്യൂൾ പൂർത്തിയായി

മഞ്ജു വാരിയർക്കൊപ്പം 'ഹാപ്പിലൂപ്പ്' അഭിനേതാക്കളും അണിയറപ്രവർത്തകരും
മഞ്ജു വാരിയർക്കൊപ്പം 'ഹാപ്പിലൂപ്പ്' അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോ-അറേഞ്ച്ഡ്
Published on

പ്രശസ്ത താരം മഞ്ജു വാരിയരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന 'ഹാപ്പിലൂപ്പ്' ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി. 'ഗൗതമന്റെ രഥം', 'വാഴ 1' എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹാപ്പിലൂപ്പ്'.

മുകേഷ്,സു ഫ്രം സോ എന്ന കന്നഡ സിനിമയുടെ സംവിധായകൻ ജെ.പി തുമിനാട്, മധു വാരിയർ, വി കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിഷാന്ത് സാഗർ, ആതിര രാജീവ് തുടങ്ങിയഖരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Must Read
കുമരഞ്ചിറ ഭ​ഗവതിനടയിൽ മഞ്ജു വാരിയരുടെ 'ഹാപ്പിലൂപ്പി'ന് തുടക്കം
മഞ്ജു വാരിയർക്കൊപ്പം 'ഹാപ്പിലൂപ്പ്' അഭിനേതാക്കളും അണിയറപ്രവർത്തകരും

മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ ആഷിഖ് ഐമർ എഴുതുന്നു. ഛായാഗ്രഹണം- ഗൗതം ശങ്കർ,എഡിറ്റർ-കണ്ണൻ മോഹൻ, സംഗീതം- ഇലക്ട്രോണിക് കിളി, പാർവതീഷ് പ്രദീപ്, പ്രൊഡക്ഷൻ ഡിസൈനർ-കൃപേഷ് അയ്യപ്പൻകുട്ടി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അനീഷ് സി സലിം,പ്രൊഡക്ഷൻ കൺട്രോളർ-ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്- ബിനു ജി നായർ,മേക്കപ്പ്-റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-ലിജി പ്രേമൻ, വിഎഫ്എക്സ്- പ്രോമൈസ്, സ്റ്റിൽസ്-രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ- റോസ്റ്റഡ് പേപ്പർ, ടൈറ്റിൽ ഡിസൈൻ-ഡെല്ലു, പിആർഒ-എ.എസ് ദിനേശ്.

Pappappa
pappappa.com