അന്നും ഇന്നും എന്നും അവൾക്കൊപ്പം, ആസൂത്രകർ ശിക്ഷിക്കപ്പെടണം-മഞ്ജു വാരിയർ

മഞ്ജു വാരിയർ
മഞ്ജു വാരിയർഫോട്ടോ-അറേഞ്ച്ഡ്
Published on

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ​ഗൂഢാലോചന ആവർത്തിച്ച് മഞ്ജു വാരിയർ. കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നും ആസൂത്രകർ പുറത്ത് പകൽവെളിച്ചത്തിൽ തന്നെയുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണെന്നും മഞ്ജു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. മഞ്ജു വാരിയരുടെ കുറിപ്പിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ ഇക്കാര്യത്തിൽ നീതിപൂർണമായി നടപ്പായി എന്നു പറയാനാകില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽ വെളിച്ചത്തിൽ ഉണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണമാവുകയുള്ളൂ. പോലീസിലും നിയമ സംവിധാനത്തിലും ഞാൻ ഉൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാക്കാൻ അതുകൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല, ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യർക്കും വേണ്ടി കൂടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണം. ഉണ്ടായേ തീരൂ.

അന്നും ഇന്നും എന്നും അവൾക്കൊപ്പം

Related Stories

No stories found.
Pappappa
pappappa.com