അലക്സാണ്ടർ വീണ്ടും വരുന്നു; 'സാമ്രാജ്യം' റീ റിലീസ് സെപ്റ്റംബറിൽ

'സാമ്രാജ്യം' റീ റിലീസ് പോസ്റ്ററിൽ നിന്ന്
'സാമ്രാജ്യം' റീ റിലീസ് പോസ്റ്ററിൽ നിന്ന്അറേ‍ഞ്ച്ഡ്
Published on

മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത 'സാമ്രാജ്യം' റീ റിലീസ് ചെയ്യുന്നു. പുതിയ കാഴ്ചാനുഭവുമായി 4k ഡോൾബി അറ്റ്മോസ് പതിപ്പിൽ സെപ്റ്റംബറിലാണ് ചിത്രം വീണ്ടും തീയറ്ററുകളിലെത്തുന്നത്.

ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച് 1990-ൽ പുറത്തിറങ്ങിയ 'സാമ്രാജ്യം' വലിയ വിജയം നേടിയ ചിത്രമായിരുന്നു. അക്കാലത്തെ ഏറ്റം മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും ഇത് നേടുകയുണ്ടായി. സ്ലോമോഷൻ ഏറ്റവും ഹൃദ്യമായ രീതിയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു. 'സാമ്രാജ്യം'.

'സാമ്രാജ്യം' റീ റിലീസ് പോസ്റ്ററിൽ നിന്ന്
'രാവണപ്രഭു'വിനും മുമ്പേവരും ദേവരാജപ്രതാപവർമ; ഇക്കൊല്ലം മുഴുവൻ റീ-റിലീസിന്റെ ലാലോളം

അലക്സാണ്ടർ എന്ന അധോലോകനായകനായാണ് 'സാമ്രാജ്യ'ത്തിൽ മമ്മൂട്ടി വേഷമിട്ടത്. കുടുംബനായകവേഷത്തിൽ തിളങ്ങിനില്കുന്ന കാലത്ത് നെ​ഗറ്റീവ് ഷേഡുള്ള അലക്സാണ്ടറെ സധൈര്യം അവതരിപ്പിച്ച് സിനിമയെ വലിയ വിജയമാക്കി മാറ്റുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിക്കു പുറമേ മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ അശോകൻ, ശ്രീവിദ്യ, സോണിയ, ബാലൻ.കെ.നായർ, സത്താർ, സാദിഖ്, ഭീമൻ രഘു , ജഗന്നാഥ വർമ്മ, പ്രതാപചന്ദ്രൻ, സി.ഐ. പോൾ, ജഗന്നാഥൻ, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

അവതരണഭംഗിയുടെ മികവ് സിനിമയ്ക്ക് വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡിലും സ്വീകാര്യത നേടിക്കൊടുത്തു. വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്ത ഈ ചിത്രം, മലയാള സിനിമയ്ക്ക് അന്യഭാഷകളിൽ മാർക്കറ്റ് ഉയർത്തുന്നതിൽ നിർണ്ണായകമായ പങ്കാണ് വഹിച്ചത്.

ഗാനങ്ങളില്ലാതെ ഇളയരാജ പശ്ചാത്തല സംഗീതം മാത്രമൊരുക്കിയ ചിത്രമാണിത്. പശ്ചാത്തലസംഗീതം ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നുതന്നെയായിരുന്നു. ജയാനൻ വിൻസൻ്റ് എന്ന ഛായാഗ്രാഹകൻ്റെ സംഭാവനയും ചിത്രത്തിന്റെ വിജയത്തിൽ വലിയ പങ്കുവ​ഹിച്ചു. പ്രശസ്ത ഗാന രചയിതാവായ ഷിബു ചക്രവർത്തിയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. എഡിറ്റിങ് - ഹരിഹര പുത്രൻ.

Related Stories

No stories found.
Pappappa
pappappa.com