'പേട്രിയറ്റ്' സെറ്റിൽ പുതുവർഷം ആഘോഷിച്ച് മമ്മൂട്ടി; ചിത്രീകരണം അവസാന ഘട്ടത്തിൽ

'പേട്രിയറ്റി'ന്റെ സെറ്റിൽ നടന്ന ന്യൂ ഇയർ ആഘോഷത്തിന്റെ വീഡിയോയിൽ നിന്ന്
'പേട്രിയറ്റി'ന്റെ സെറ്റിൽ നടന്ന ന്യൂ ഇയർ ആഘോഷത്തിന്റെ വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രമായ 'പേട്രിയറ്റി'ന്റെ സെറ്റിൽ പുതു വർഷം ആഘോഷിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്ക് ഒപ്പം കേക്ക് മുറിച്ചാണ് അദ്ദേഹം ആഘോഷത്തിൻ്റെ ഭാഗമായത്. മമ്മൂട്ടിക്കൊപ്പം സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാവ് ആൻ്റോ ജോസഫ് എന്നിവരും ആഘോഷത്തിൻ്റെ ഭാഗമായി. ഇപ്പോൾ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഈ വർഷം വിഷു റിലീസായി എത്തുമെന്നാണ് സൂചന.

Must Read
ഫാൽക്കെ നേട്ടത്തിൽ മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി, പേട്രിയറ്റ് സെറ്റിൽ അവിസ്മരണീയ മുഹൂർത്തം
'പേട്രിയറ്റി'ന്റെ സെറ്റിൽ നടന്ന ന്യൂ ഇയർ ആഘോഷത്തിന്റെ വീഡിയോയിൽ നിന്ന്

മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. സി.ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

'പേട്രിയറ്റി'ന്റെ സെറ്റിൽ നടന്ന ന്യൂ ഇയർ ആഘോഷത്തിൽ മമ്മൂട്ടി കേക്കുമുറിക്കുന്നു
'പേട്രിയറ്റി'ന്റെ സെറ്റിൽ നടന്ന ന്യൂ ഇയർ ആഘോഷത്തിൽ മമ്മൂട്ടി കേക്കുമുറിക്കുന്നുഫോട്ടോ-അറേഞ്ച്ഡ്

ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന 'പേട്രിയറ്റ്', അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഒരുക്കുന്നതെന്ന്, നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ടീസറിലെ ദൃശ്യങ്ങൾ കാണിച്ചു തരുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നും ടീസർ സൂചന നൽകുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള മാസ്സ് ദൃശ്യ വിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഫീൽ ആണ് ടീസർ നൽകുന്നത്. ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവർ 17വർഷത്തിനുശേഷം ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'.

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കേരളത്തിലെ വിവിധ ലൊക്കേഷനുകൾ, ലഡാക്ക്,ഹൈദരാബാദ്, യുകെ എന്നിവിടങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ കൊച്ചി ഷെഡ്യൂളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.

Related Stories

No stories found.
Pappappa
pappappa.com