മമ്മൂട്ടി-ഖാലിദ് റഹ്മാൻ-ഷെരീഫ് മുഹമ്മദ് ടീം ഒന്നിക്കുന്നു

ഷെരീഫ് മുഹമ്മദിൻ്റെ ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സിന്റെ മമ്മൂട്ടി-ഖാലിദ് റഹ്മാൻ ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റർ
ഷെരീഫ് മുഹമ്മദിൻ്റെ ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സിന്റെ മമ്മൂട്ടി-ഖാലിദ് റഹ്മാൻ ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റർഅറേഞ്ച്ഡ്
Published on

പ്രേക്ഷക ലോകത്തിന് ആഘോഷനിമിഷങ്ങൾ സമ്മാനിക്കുന്ന പുത്തൻ അനൗൺസ്മെന്റുമായി ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ഖാലിദ് റഹ്മാൻ ചിത്രമാണ് തങ്ങളുടെ പുതിയ സിനിമയെന്ന് ഷെരീഫ് മുഹമ്മദിൻ്റെ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് പ്രഖ്യാപിച്ചു. പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആയ മാർക്കോ, ഇപ്പോൾ ചിത്രീകരണം നടക്കുന്ന കാട്ടാളൻ എന്നിവക്ക് ശേഷം എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

Must Read
ഓവർസീസ് ഡീലിലും 'കാട്ടാള'ചരിതം, വിതരണാവകാശവില്പന മലയാളത്തിലെ ഏറ്റവും വലിയ തുകയ്ക്ക്
ഷെരീഫ് മുഹമ്മദിൻ്റെ ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സിന്റെ മമ്മൂട്ടി-ഖാലിദ് റഹ്മാൻ ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റർ

നിയോഗ്, സുഹാസ്, ഷറഫു എന്നിവർ ചേർന്ന് രചിച്ച ചിത്രം, മമ്മൂട്ടി എന്ന നടനും താരത്തിനും ഉള്ള ആദരമായാണ് ഒരുക്കുന്നത്. വേഷപ്പകർച്ചകൾ കൊണ്ട് ഓരോ തവണയും നമ്മളെ ഞെട്ടിക്കുന്ന മമ്മൂട്ടി എന്ന മഹാനടൻ പുതു തലമുറയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളായ ഖാലിദ് റഹ്മാനൊപ്പം ഒന്നിക്കുമ്പോൾ പ്രതീക്ഷകളെറെയാണ്.

ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സിന്റെ മമ്മൂട്ടി-ഖാലിദ് റഹ്മാൻ ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റർ
ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സിന്റെ മമ്മൂട്ടി-ഖാലിദ് റഹ്മാൻ ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റർഅറേഞ്ച്ഡ്

മലയാളത്തിലെയും മറ്റുഭാഷകളിലെയും ഒട്ടേറെ വമ്പൻ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 2026 ൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടെയ്നറെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. ഇന്ത്യൻ സിനിമയിലെ വമ്പൻ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിൻ്റെ പിന്നണിയിൽ അണിനിരക്കുക.

'ഉണ്ട' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആലപ്പുഴ ജിംഖാനയാണ് ഖാലിദ് റഹ്മാൻ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ടികി ടാക്കക് ശേഷം നിയോഗ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഡിജിറ്റൽ മാർക്കറ്റിങ് -വിഷ്ണു സുഗതൻ, പിആർഒ - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
Pappappa
pappappa.com