

മമ്മൂട്ടിയുടെ കളങ്കാവല്‍ ബോക്‌സ്ഓഫീസ് ജൈത്രയാത്ര തുടരുന്നു. മമ്മൂട്ടിക്കൊപ്പം വിനായകൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആക്ഷന്‍ ത്രില്ലര്‍ ആഗോളതലത്തില്‍ ആദ്യ ആഴ്ച നേടിയത് 62.50 കോടി രൂപ. നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവൽ ആദ്യ ആഴ്ചയില്‍ തന്നെ മികച്ച കളക്ഷന്‍ നേടി. 31.50 കോടി രൂപ ഇന്ത്യയില്‍നിന്നാണ് ലഭിച്ചത്. കേരളത്തില്‍നിന്നു കരസ്ഥമാക്കിയത് 26.25 കോടി രൂപ.
മമ്മൂട്ടി ചിത്രം വിദേശ വിപണികളിലും മികച്ച കളക്ഷനാണ് നേടിയത്. മിഡില്‍ ഈസ്റ്റിലും കളങ്കാവല്‍ നേട്ടമുണ്ടാക്കി. കളങ്കവാലിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ ദിനം തിരിച്ചുള്ള കണക്കുകള്‍:
1 -15.60 കോടി രൂപ
2 -15.40 കോടി രൂപ
3 -13.00 കോടി രൂപ
4 -5.65 കോടി രൂപ
5 -5.10 കോടി രൂപ
6 -3.75 കോടി രൂപ
7 -4.00 കോടി രൂപ
ആകെ 62.50 കോടി രൂപ
ചിത്രത്തിന്റെ ഇന്ത്യയിലെ ബോക്‌സ് ഓഫീസ് കളക്ഷന്‍. ഏരിയ തിരിച്ചുള്ള കണക്കുകള്‍:
കേരളം-26.25 കോടി രൂപ
ഇന്ത്യയിലെ റിലീസ് കേന്ദ്രങ്ങള്‍-5.25 കോടി രൂപ
ഇന്ത്യയിലെ ആകെ കളക്ഷന്‍-31.50 കോടി രൂപ
ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച കളങ്കാവല്‍ ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മമ്മൂട്ടിച്ചിത്രമായി മാറി. പുതിയ റിലീസുകള്‍ ഉണ്ടെങ്കിലും രണ്ടാം വാരാന്ത്യത്തിലും ചിത്രം മികച്ച കളക്ഷന്‍ ലക്ഷ്യമിടുന്നു. രണ്ടാം ശനിയാഴ്ചയോടെ ചിത്രം 70 കോടി രൂപ കടക്കുമെന്നാണ് ഓണ്‍ലൈന്‍ ബുക്കിങ്ങുകൾ സൂചിപ്പിക്കുന്നത്.
മമ്മൂട്ടിയെ കൂടാതെ വിനായകന്‍, ജിബിന്‍ ഗോപിനാഥ്, ഗായത്രി അരുണ്‍, രജിഷ വിജയന്‍, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച 'കളങ്കാവൽ', മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്രവൈസർ - എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ - ഡിക്സൻ പി ജോ, വിഎഫ്എക്സ് - വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.