എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാ​ഗമായുള്ള പ്രസാദമൂട്ടിന് തുടക്കം കുറിച്ച് മമ്മൂട്ടി ഭദ്രദീപം കൊളുത്തുന്നു
എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാ​ഗമായുള്ള പ്രസാദമൂട്ടിന് തുടക്കം കുറിച്ച് മമ്മൂട്ടി ഭദ്രദീപം കൊളുത്തുന്നുഫോട്ടോ-അറേഞ്ച്ഡ്

സ്നേഹം വിളമ്പി എ​റ​ണാ​കു​ള​ത്ത​പ്പ​ൻ ക്ഷേത്രസ​ന്നി​ധി​യി​ൽ മ​മ്മൂ​ട്ടി

Published on

മലയാളത്തിന്‍റെ പ്രിയനടൻ മ​മ്മൂ​ട്ടി, ഇ​ത്ത​വ​ണ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത് ത​ന്‍റെ അ​ഭി​ന​യ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ കൊ​ണ്ട​ല്ല. മ​റി​ച്ച്, മ​ത​മ​തി​ലു​ക​ൾ​ക്ക​പ്പു​റം സ്നേ​ഹ​ത്തി​ന്‍റെ വി​ള​മ്പു​കാ​ര​നാ​യി മാ​റി​യ ഒ​രു അ​ത്യ​പൂ​ർവ നി​മി​ഷ​ത്തി​ലൂ​ടെ​യാ​ണ്. കൊ​ച്ചി എ​റ​ണാ​കു​ള​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ​മൂ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ മ​മ്മൂ​ട്ടി എ​ത്തി​യ​പ്പോ​ൾ അ​വി​ടെ നിറ​ഞ്ഞ​ത് കേ​ര​ള​ത്തി​ന്‍റെ മ​തേ​ത​ര മ​നസിന്‍റെ പ്ര​ഭ​യാ​യി​രു​ന്നു. ജാ​തി​മ​ത ചി​ന്ത​ക​ൾ​ക്ക​പ്പു​റം മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ വ​ലി​യ സ​ന്ദേ​ശം പ​ക​ർ​ന്നു​ന​ൽ​കിയാണ് എ​റ​ണാ​കു​ള​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ​മൂ​ട്ടി​ന് മമ്മൂട്ടി തു​ട​ക്കം കു​റി​ച്ചത്.

Must Read
​'ഭഗവാന്റെ മുഖത്തിന് പകരം ഞാൻ കണ്ടത് മമ്മൂട്ടിയുടെ മുഖമായിരുന്നു...'
എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാ​ഗമായുള്ള പ്രസാദമൂട്ടിന് തുടക്കം കുറിച്ച് മമ്മൂട്ടി ഭദ്രദീപം കൊളുത്തുന്നു

ക്ഷേ​ത്ര​മു​റ്റ​ത്തെ​ത്തി​യ മമ്മൂട്ടിയെ ആ​ചാ​ര​മ​ര്യാ​ദ​ക​ളോ​ടെ വ​ൻ ജ​നാ​വ​ലി​യാ​ണ് വ​ര​വേ​റ്റ​ത്. പദ്മഭൂഷൺ പുരസ്കാര നേട്ടത്തിന്റെ തിളക്കവുമായെത്തിയ നടൻ ദീപം തെളിയിച്ചാണ് പ്രസാദമൂട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചത് ഊട്ടുപുരയിൽ സദ്യ വിളമ്പിക്കൊടുത്ത് മമ്മൂട്ടി തന്നെ പ്രസാദഊട്ടിന് തുടക്കമിട്ടു. തുടർന്ന് ഉത്സവത്തിന്റെ ഒന്നാംദിന സദ്യയിലെ പ്രഥമനായ ഗോതമ്പു പായസം ആസ്വദിച്ചു കഴിച്ചു

എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാ​ഗമായുള്ള പ്രസാദമൂട്ടിന് തുടക്കം കുറിക്കാനെത്തിയ മമ്മൂട്ടിയെ ക്ഷേത്രം ഭാരവാഹികൾ പൊന്നാടയണിയിച്ച് ആദരിച്ചപ്പോൾ
എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാ​ഗമായുള്ള പ്രസാദമൂട്ടിന് തുടക്കം കുറിക്കാനെത്തിയ മമ്മൂട്ടിയെ ക്ഷേത്രം ഭാരവാഹികൾ പൊന്നാടയണിയിച്ച് ആദരിച്ചപ്പോൾഫോട്ടോ-അറേഞ്ച്ഡ്

തന്നെ ഈ ചട​ങ്ങി​ലേ​ക്കു ക്ഷ​ണി​ച്ച​തു​ത​ന്നെ നാ​ടിന്‍റെ സൗ​ഹൃ​ദ​ത്തി​ന്‍റെ വ​ലി​യൊ​രു അ​ട​യാ​ള​മാണെന്നും മ​നു​ഷ്യ​ഹൃ​ദ​യ​ങ്ങ​ളി​ൽ ന​ന്മ​യു​ടെ വ​ലി​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്ക​ട്ടെയെന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു. സാമുദായികപരമായി വളരെ മൈത്രി ഉണ്ടാക്കുന്ന ഉത്സവമാണിത്. എല്ലാ മനുഷ്യരും ഒന്നിച്ചു ചേർന്നാണ് കേരളത്തിൽ ഉത്സവങ്ങൾ കൊണ്ടാടുന്നത്. അത്രയും മനോഹരമായ നാടാണ് കേരളം. സാമൂഹികമായ മാറ്റങ്ങളുടെ തുടക്കം എല്ലാവരും ഒന്നിച്ച് ആഘോഷിക്കുന്ന ഉത്സവങ്ങളിൽ നിന്നാണ് ഉണ്ടാവുന്നത്- മമ്മൂട്ടി പറഞ്ഞു.

എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാ​ഗമായുള്ള പ്രസാദമൂട്ടിന് തുടക്കം കുറിച്ച് മമ്മൂട്ടി ഭദ്രദീപം കൊളുത്തുന്നു
എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാ​ഗമായുള്ള പ്രസാദമൂട്ടിന് തുടക്കം കുറിച്ച് മമ്മൂട്ടി ഭദ്രദീപം കൊളുത്തുന്നുഫോട്ടോ-അറേഞ്ച്ഡ്

20 മിനിറ്റോളം അദ്ദേഹം എറണാകുളത്തപ്പൻ മൈതാനിയിൽ ചെലവിട്ടു. കൊച്ചിൻ ദേവസ്വം- ബോർഡ് എറണാകുളത്തപ്പൻ ദേവസ്വം ഭാരവാഹികളുടെയും എറണാകുളം ശിവക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളുടെയും നേതൃത്വത്തിൽ മമ്മൂട്ടിയെ സ്വീകരിച്ചു.

എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാ​ഗമായുള്ള പ്രസാദമൂട്ടിൽ ഊട്ടുപുരയിൽ സദ്യവിളമ്പുന്ന മമ്മൂട്ടി
എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാ​ഗമായുള്ള പ്രസാദമൂട്ടിൽ ഊട്ടുപുരയിൽ സദ്യവിളമ്പുന്ന മമ്മൂട്ടിഫോട്ടോ-അറേഞ്ച്ഡ്

ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കുകയും ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് അം​ഗം അഡ്വ.കെ.പി. അജയൻ, ദേവസ്വം ഓഫീസർ അഖില്‍ ദാമോദരൻ, നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.

Pappappa
pappappa.com