അടൂർ-മമ്മൂട്ടി ചിത്രം 'പദയാത്ര' ഡിസംബർ നാലിന് തിയേറ്ററുകളിൽ

'പദയാത്ര' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ
'പദയാത്ര' റിലീസ് അനൗൺസ്മെന്റ് പോസ്റ്ററിൽ നിന്ന്കടപ്പാട്-ഫേസ്ബുക്ക്
Published on: 

മമ്മൂട്ടിയെ നായകനാക്കി 32 വർഷത്തിനു ശേഷം അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന 'പദയാത്ര' ഡിസംബർ നാലിന് തിയേറ്ററുകളിലെത്തും. പ്രത്യേക പോസ്റ്ററിലൂടെയായിരുന്നു റിലീസ് പ്രഖ്യാപനം. മമ്മൂട്ടിക്ക് പുറമേ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇന്ദ്രൻസ്, ഗ്രേസ് ആൻ്റണി എന്നിവരാണ് പോസ്റ്ററിൽ.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന എട്ടാമത്തെ ചിത്രമായ 'പദയാത്ര' ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക.

Must Read
'മാറിയത് കാലമല്ല,നമ്മളാണ്':32 വർഷത്തിനു ശേഷം അടൂരിന്റെയും മമ്മൂട്ടിയുടെയും 'പദയാത്ര'
'പദയാത്ര' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ

അടൂർ ഗോപാലകൃഷ്ണൻ, കെ.വി മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ,തിരക്കഥ,സംഭാഷണം എന്നിവ രചിച്ചത്. മലയാള സിനിമയിലെ ക്ലാസിക്കുകളായി വാഴ്ത്തപ്പെടുന്ന അനന്തരം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന ചിത്രമാണ് 'പദയാത്ര'. മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള രണ്ടു ദേശീയ പുരസ്കാരങ്ങളും മമ്മൂട്ടിയെ തേടിയെത്തിയിട്ടുണ്ട്.

'പദയാത്ര' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ
'പദയാത്ര' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

വയനാട്ടിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ഡോക്ടർ കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ചിത്രം, ഒരു പീരിയഡ് ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. അലിയാർ, ശ്രീഷ്മ ചന്ദ്രൻ, അലൻസിയർ ലേ ലോപസ്, മധുപാൽ, നന്ദു, പി.ശ്രീകുമാർ, ജഗദീഷ്, സീനത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

'പദയാത്ര'ട്രെയിലർ റിലീസ് പോസ്റ്റർ
'പദയാത്ര'ട്രെയിലർ റിലീസ് പോസ്റ്റർഅറേഞ്ച്ഡ്

ഛായാഗ്രഹണം - ഷെഹനാദ് ജലാൽ, സംഗീതം - മുജീബ് മജീദ്, എഡിറ്റിങ് - പ്രവീൺ പ്രഭാകർ, മുഖ്യ സംവിധാന സഹായി - മീരസാഹിബ്, നിർമാണ സഹകരണം - ജോർജ് സെബാസ്റ്റ്യൻ, കലാസംവിധാനം - ഷാജി നടുവിൽ, നിർമ്മാണ മേൽനോട്ടം - സുനിൽ സിങ്, നിർമ്മാണ നിയന്ത്രണം - ബിനു മണമ്പൂർ, ചമയം - റോണക്സ് , ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം - എസ്.ബി സതീശൻ, അഭിജിത്ത്, സിങ്ക് സൗണ്ട്- വൈശാഖ് പി.വി, ശബ്ദമിശ്രണം - കിഷൻ മോഹൻ (സപ്ത റെക്കോർഡ്), ഫൈനൽ മിക്സ് - എം.ആർ രാജാകൃഷ്ണൻ, കളറിസ്റ്റ്- ലിജു പ്രഭാകർ, നിശ്ചല ഛായ - നവീൻ മുരളി, പരസ്യ പ്രചരണം - വിഷ്ണു സുഗതൻ, പരസ്യ കല - ആഷിഫ് സലിം.

Pappappa
pappappa.com