

ഇർഷാദിനെ പ്രധാനകഥാപാത്രമാക്കി നിതീഷ് സുധ രചനയും സംവിധാനം നിർവഹിക്കുന്ന സിനിമയാണ് മലയാളി മെമ്മോറിയൽ. ഗോൾഡൻ റീൽ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം സോനു എസ്.രാജ്, അസ്ലം, അഡ്വ.ബേസിൽ തോമസ്,ഇർഷാദ് അലി എന്നിവർ ചേർന്ന് നിർമിക്കുന്നു.
ആർ ജെ വിജിതയാണ് നായിക. ഫെമിനിച്ചി ഫാത്തിമയിലൂടെ ശ്രദ്ധേയയായ വിജി വിശ്വനാഥ്,ശ്രീല നല്ലേടം,റിജു രാജ്,ഷുക്കൂർ വക്കീൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അതിഥി വേഷത്തിൽ അജു വർഗീസും എത്തുന്നു.
ഛായാഗ്രഹണം- നൗഫൽ സൈദാൽ, എഡിറ്റിങ്- രോഹിത് വി എസ് വാരിയത്ത്, സംഗീതം- ബിജിബാൽ, സൗണ്ട് ഡിസൈൻ- അജയൻ അടാട്ട്, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, കളറിങ്- ലിജു പ്രഭാകർ, പ്രോജക്ട് ഡിസൈൻ- സുനിൽ കലാസംവിധാനം-മുജ്തബ ഇ പി വരികൾ- ബിജിന ഹരിദാസ് വന്നേരി, അനിൽ മങ്കട, ചമയം- രഞ്ജിത്ത് മണലിപറമ്പൻ, കോസ്റ്റ്യൂം- അരുൺ മനോഹർ, സ്റ്റിൽസ്- ശരത് രംഗസൂര്യ, ഡിസൈൻ കൃഷ്ണപ്രസാദ്.