'മധുവിധു' ആഘോഷിക്കാന്‍ ഷറഫുദീനും സംഘവും റെഡി; ഏപ്രില്‍ 23-ന് റിലീസ്

'മധുവിധു' പോസ്റ്റർ
'മധുവിധു' പോസ്റ്റർഅറേഞ്ച്ഡ്
Published on

ചിരിയുടെയും പ്രണയത്തിന്റെയും പുത്തന്‍ ചേരുവകളുമായി ഷറഫുദീന്‍ ചിത്രം മധുവിധു വെള്ളിത്തിരയിലേക്ക്. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഫാമിലി കോമഡി എന്റര്‍ടെയ്നര്‍ സെന്‍സറിങ് പൂര്‍ത്തിയാക്കി ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 23-ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും.

Must Read
ഹൃദയം തകരുന്ന വേദന; 'ജനനായകനി'ലെ രംഗങ്ങള്‍ ചോര്‍ന്നതില്‍ പ്രതികരിച്ച് മമിത ബൈജു
'മധുവിധു' പോസ്റ്റർ

അഞ്ചു പുരുഷന്മാര്‍ മാത്രം താമസിക്കുന്ന ഒരു വീടിന്റെ രസകരമായ പശ്ചാത്തലത്തിലാണു കഥ പറയുന്നത്. റിലീസിന് മുമ്പേ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിരുന്നു. മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജയ് വിഷ്ണുവും ഷൈലോക്കിനു ശേഷം ബിബിന്‍ മോഹനും ചേര്‍ന്നാണ് ഈ ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത്.

'മധുവിധു' പോസ്റ്റർ
'മധുവിധു' പോസ്റ്റർഅറേഞ്ച്ഡ്

പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ ഈ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് മധുവിധുവിന്റെ മറ്റൊരു പ്രത്യേകത. ഷറഫുദീനൊപ്പം ജഗദീഷ്, സായ്കുമാര്‍, അസീസ് നെടുമങ്ങാട് തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഗഗനചാരി, പൊന്മാന്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ സമ്മാനിച്ച അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

Pappappa
pappappa.com