മാക്ട ഭാരവാ​ഹികൾ ചുമതലയേറ്റു; ജോഷി മാത്യു ചെയര്‍മാന്‍, ശ്രീകുമാര്‍ അരൂക്കുറ്റി ജന.സെക്രട്ടറി

ജോഷി മാത്യു, ശ്രീകുമാര്‍ അരൂക്കുറ്റി
ജോഷി മാത്യു, ശ്രീകുമാര്‍ അരൂക്കുറ്റിഫോട്ടോ-അറേഞ്ച്ഡ്
Published on

മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്റെ(മാക്ട) പുതിയ ചെയര്‍മാനായി സംവിധായകന്‍ ജോഷി മാത്യു തിരഞ്ഞെടുക്കപ്പെട്ടു. ശ്രീകുമാര്‍ അരൂക്കുറ്റിയാണ് ജനറല്‍ സെക്രട്ടറി. ട്രഷററായി സജിന്‍ലാലിനെ തിരഞ്ഞെടുത്തു. രാജീവ് ആലുങ്കല്‍, പി.കെ ബാബുരാജ് എന്നിവർ വൈസ് ചെയര്‍മാന്‍മാരാണ്. എന്‍.എം ബാദുഷ, ഉത്പല്‍ വി നായനാര്‍, സോണി സായ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരാകും.

മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്റെ(മാക്ട)ഭാരവാഹികൾ റിട്ടേണിങ് ഓഫീസർ അഡ്വ.ജയശങ്കറിനൊപ്പം
മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്റെ(മാക്ട)ഭാരവാഹികൾ റിട്ടേണിങ് ഓഫീസർ അഡ്വ.ജയശങ്കറിനൊപ്പംഫോട്ടോ-അറേഞ്ച്ഡ്

ഷിബു ചക്രവര്‍ത്തി, എം.പത്മകുമാര്‍, മധുപാല്‍, ലാല്‍ ജോസ്, ജോസ് തോമസ്, സുന്ദര്‍ദാസ്,വേണു ബി.നായര്‍, ബാബു പള്ളാശേരി, ഷാജി പട്ടിക്കര, എല്‍. ഭൂമിനാഥന്‍, അപര്‍ണ രാജീവ്,ജിസണ്‍ പോള്‍, എ.എസ് ദിനേശ്, അഞ്ജു അഷ്‌റഫ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങള്‍.

റിട്ടേണിങ് ഓഫീസര്‍ അഡ്വ. ജയശങ്കറിന്റെ സാന്നിധ്യത്തിലാണു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Related Stories

No stories found.
Pappappa
pappappa.com