ജോഷി മാത്യുവിനും സാലു ജോർജിനും മാക്ടയുടെ സ്നേഹാദരവ്

കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി നിയോഗിക്കപ്പെട്ട ജോഷി മാത്യുവിനെ മാക്ട ആദരിച്ചപ്പോൾ
കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി നിയോഗിക്കപ്പെട്ട ജോഷി മാത്യുവിനെ മാക്ട ആദരിച്ചപ്പോൾഫോട്ടോ-അറേഞ്ച്ഡ്
Published on: 

കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി നിയോഗിക്കപ്പെട്ട മാക്ട ചെയർമാനും സംവിധായകനുമായ ജോഷി മാത്യുവിനും ഇന്ത്യൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്സി(ഐ എസ് സി)ന്റെ വിശിഷ്ടാംഗത്വത്തിന് അർഹനായ ക്യാമറാമാൻ സാലു ജോർജിനും മാക്ട സ്നേഹാദരവ് നൽകി.

മാക്ട ആസ്ഥാനത്തെ ജോൺ പോൾ ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ തിരക്കഥാകൃത്ത് എസ്.എൻ സ്വാമി ഇരുവരെയും പൊന്നാടയണിച്ച് ആദരിച്ചു. ജോഷി മാത്യുവിനും സാലു ജോർജിനും ലഭിച്ചിട്ടുള്ള ഈ ഉന്നത പദവികൾ മലയാള സിനിമയ്ക്കും മുഴുവൻ മലയാള ചലച്ചിത്ര പ്രവർത്തകർക്കുമുള്ള അംഗീകാരമെണെന്നും മാക്ട അംഗങ്ങൾക്ക് ഇത് ഏറ്റവും അഭിമാനകരമായ മുഹൂർത്തമാണെന്നും എസ്.എൻ സ്വാമി അനുമോദന പ്രസംഗത്തിൽ പറഞ്ഞു.

Must Read
ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം 'ചെവിട്ടോർമ്മ'
കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി നിയോഗിക്കപ്പെട്ട ജോഷി മാത്യുവിനെ മാക്ട ആദരിച്ചപ്പോൾ

ജീവിതത്തിൽ തന്റെ കലാപ്രവർത്തനങ്ങളെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചിട്ടുള്ള തന്റെ അമ്മയുടെ ഓർമ്മദിനം കൂടിയായ ഇന്നേ ദിവസം മാക്ടയെന്ന കുടുംബത്തിൽ നിന്ന് കിട്ടുന്ന ഈ സ്നേഹം ഏറെ അമൂല്യമാണെന്ന് ജോഷി മാത്യുവും, ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദിവസമാണ് ഇതെന്ന് സാലു ജോർജും സ്നേഹാദരവിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് പറഞ്ഞു.

ഇന്ത്യൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്സ് വിശിഷ്ടാംഗത്വത്തിന് അർഹനായ ക്യാമറാമാൻ സാലു ജോർജിനെ  മാക്ട ആദരിച്ചപ്പോൾ
ഇന്ത്യൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്സ് വിശിഷ്ടാംഗത്വത്തിന് അർഹനായ ക്യാമറാമാൻ സാലു ജോർജിനെ മാക്ട ആദരിച്ചപ്പോൾഫോട്ടോ-അറേഞ്ച്ഡ്

മാക്ട ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.കെ ബാബുരാജ് ഉത്പൽ വി. നായനാർ, സോണി സായി, എം.ഡി സുകുമാരൻ, ബാബു പള്ളാശ്ശേരി, അപർണ രാജീവ്, അരുൺ ചൂളയ്ക്കൽ എന്നിവരും ആശംസകൾ നേർന്നു.

ട്രഷറർ സജിൻ ലാൽ നന്ദി പറഞ്ഞു. എ.എസ് ദിനേശ്, അഞ്ജു അഷറഫ്, കെ.ജെ ബോസ് എന്നീ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു.

Pappappa
pappappa.com