'എന്നെ ജീവിക്കാൻ അനുവദിക്കൂ...'- വികാരഭരിതമായ കുറിപ്പുമായി അതിജീവിത

എഐ ഉപയോ​ഗിച്ച് സൃഷ്ടിച്ച പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഎഐ ഉപയോ​ഗിച്ച് സൃഷ്ടിച്ചത്
Published on

'ജീവിക്കാൻ അനുവദിക്കൂ' എന്ന വികാരനിർഭര അഭ്യർഥനയുമായി കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. താൻ ഇരയോ അതിജീവിതയോ അല്ലെന്നും സാധാരണ മനുഷ്യരിലൊരാൾ മാത്രമാണന്നും തന്നെ ജീവിക്കാൻ അനുവദിക്കണമെന്നുമാണ് അതിജീവിത ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

Must Read
'അത് നുണ, കോടതിവിധിയിൽ അദ്ഭുതമില്ല,അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ല'
എഐ ഉപയോ​ഗിച്ച് സൃഷ്ടിച്ച പ്രതീകാത്മക ചിത്രം

കുറിപ്പിന്റെ പൂർണരൂപം

ഞാൻ ചെയ്ത തെറ്റ്, എനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അത് അപ്പോൾ തന്നെ പോലീസിൽ പരാതിപ്പെട്ടത്.. നിയമനടപടി വേണമെന്നാവശ്യപ്പെട്ട് മുന്നോട്ടുപോയത്.. അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്തുവരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പോലീസിൽ പരാതിപ്പെട്ടില്ല എന്നു കുറ്റപ്പെടുത്തുന്നവരോട് എന്തു പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു. 20 വർഷം ശിക്ഷയ്ക്ക് വിധിച്ചു ജയിലിൽ പോയ രണ്ടാംപ്രതി പോകുന്നതിനു മുമ്പ് ഒരു വീഡിയോ എടുത്തത് കണ്ടു. അതിൽ ഞാനാണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടി പറയാമായിരുന്നു. ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും നിങ്ങൾക്കോ നിങ്ങളുടെ വീട്ടിലുള്ളവർക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ.

Not a victim,Not a survivor,

just a human being

let me live.

Related Stories

No stories found.
Pappappa
pappappa.com