'എടാ...കേരള പോലീസാടാ...ഇപ്പുറെ...; മാസ് ആയി പ്രകാശ് വർമയുടെ 'ലോ ആന്റ് ഓർഡർ' ട്രെയിലർ

'ലോ ആന്റ് ഓർഡർ' ട്രെയിലറിൽ നിന്ന്
'ലോ ആന്റ് ഓർഡർ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

മമ്മൂട്ടിയുടെ കാരിക്കാമുറി ഷണ്മുഖന്റെ സാന്നിധ്യം ഒന്നുകൂടി ഉറപ്പിച്ച് 'ലോ ആന്റ് ഓർഡർ' ട്രെയിലർ. പ്രകാശ് വർമയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം പൂർണമായും ഒരു പൊലീസ് സ്റ്റോറിയാണ്. കുടുംബപശ്ചാത്തലത്തിൽ റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്നാണ് ട്രെയിലറിൽ നിന്ന് മനസിലാക്കാനാകുക.

Must Read
‌'ഹിന്ദി ദൃശ്യം 3 വ്യത്യസ്തം,ലാല്‍ സാര്‍ കാണണമെന്ന് ആഗ്രഹിക്കുന്നു': അജയ് ദേവ്ഗണ്‍
'ലോ ആന്റ് ഓർഡർ' ട്രെയിലറിൽ നിന്ന്

ക്രമസമാധാനം സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട അഞ്ച് ചെറുപ്പക്കാരായ എസ്.ഐ മാരുടേയും അവരെ നയിക്കുന്ന ഒരു പോലീസ് ഓഫീസറുടെയും സംഘർഷഭരിതമായ ഔദ്യോഗിക ജീവിത മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 'ബ്ലാക്ക്' എന്ന ചിത്രത്തിലെ കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. ടീസറിന്റെയെന്ന പോലെ ട്രെയിലറിന്റെ അവസാനഭാ​ഗത്തും മുഖം കാണിക്കാതെ തോക്കും കൈയിലേന്തിയുള്ള നാടകീയമായ നടത്തത്തിലൂടെയാണ് ഷണ്മുഖനെ അവതരിപ്പിച്ചിരിക്കുന്നത്.

'ലോ ആന്റ് ഓർഡർ' ട്രെയിലർ റിലീസ് പോസ്റ്റർ
'ലോ ആന്റ് ഓർഡർ' ട്രെയിലർ റിലീസ് പോസ്റ്റർഅറേഞ്ച്ഡ്

സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ അഭിരാമി,ഋതുദേവ് അയ്യപ്പൻ,ഷനൂദ് ഇബ്രാഹിം,ഡോൺ മൈക്കിൾ,സജൽ സുദർശനൻ,നിജാദ് ബാബു തോമസ്,ഷേർഷ ഷെരീഫ്,റിനോഷ് ജോർജ്ജ്,അമൽ ജോസ് ആന്റണി,ബോബി കുര്യൻ,വി. കെ പ്രകാശ്,ദേവൻ,സുരേഷ് കൃഷ്ണ,ആനന്ദ് മന്മഥൻ,ജോയ് മാത്യു,ഭീമൻ രഘു,ജെയ്സ്,അസീം ജമാൽ,ജോണി ആന്റണി,അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ,ശങ്കർ രാമകൃഷ്ണൻ,നന്ദൻ ഉണ്ണി,മോഹൻ ജോസ്,മാധുരി,സാബു മോൻ,ഗുണ്ട്കാട് സാബു,നന്ദു, മുരുകൻ,സന്ധ്യ രാജേന്ദ്രൻ,വൈഷ്ണവി,രമാദേവി,അംബിക നായർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

'ലോ ആന്റ് ഓർഡർ' ട്രെയിലറിൽ നിന്ന്
'ലോ ആന്റ് ഓർഡർ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നി ബാനറിൽ പ്രേമചന്ദ്രൻ എ ജി,മഹാസുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവഹിക്കുന്നു. ഉദയ് കൃഷ്ണ കഥ,തിരക്കഥ,സംഭാഷണം എഴുതുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയലാണ് സംഗീതം.കപിൽ കപിലൻ,റ്റോജൻ റ്റോബി,അനില രാജീവ് എന്നിവരാണ് ഗായകർ.

'ലോ ആന്റ് ഓർഡർ' ട്രെയിലറിൽ നിന്ന്
'ലോ ആന്റ് ഓർഡർ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

പശ്ചാത്തല സംഗീതം- ബിജിബാൽ,എഡിറ്റർ-മനോജ് കണ്ണോത്ത്,ലൈൻ പ്രൊഡ്യൂസർ- സുനിൽ സിങ്ങ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അതുൽ പ്രേം,സൈനുദ്ദീൻ,പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ,പ്രൊഡക്ഷൻ ഡിസൈൻ- സാബുറാം,വസ്ത്രാലങ്കാരം- സമീറ സനീഷ്,മേക്കപ്പ്-റോഷൻ എൻ ജി,സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി,പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ,അസ്സോസിയേറ്റ് ഡയറക്ടർ-ബോസ് വി,കാസ്റ്റിങ്ങ് ഡയറക്ടർ-ശാലിനി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രസാദ് നമ്പിയൻങ്കാവ്,ശബ്ദമിശ്രണം- വിഷ്ണു സുജാതൻ,സൗണ്ട് ഡിസൈനർ- കിഷൻ സപ്ത,നൃത്ത സംവിധാനം- ഷെരീഫ്,അർച്ചന,സംഘട്ടനം-കലൈ കിങ്സ്റ്റൺ,ഫീനിക്സ് പ്രഭു,മാഫിയ ശശി,പി സി സ്റ്റണ്ട്സ്.പിആർഒ-എ.എസ് ദിനേശ്. കൊച്ചി,കോട്ടയം,തിരുവനന്തപുരം, വയനാട്,കണ്ണൂർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്

Pappappa
pappappa.com