'ലോ ആന്റ് ഓർഡർ' ടീസറെത്തി,വിമർശിച്ചും പരിഹസിച്ചും സോഷ്യൽമീഡിയ

'ലോ ആന്റ് ഓർഡർ' ടീസറിൽ നിന്ന്
'ലോ ആന്റ് ഓർഡർ' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

'തു​ട​രും' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ പ്ര​കാ​ശ് വ​ർമ​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ര​ഞ്ജി​ത് ഒ​രു​ക്കു​ന്ന ​ചി​ത്രം ലോ ആന്റ് ഓർഡർ, പ്ര​ഖ്യാ​പ​ന നി​മി​ഷം മു​ത​ൽ ത​ന്നെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന ടീ​സ​ർ സോഷ്യൽമീഡിയയിൽ സമ്മിശ്രപ്രതികരണമാണ് ഉയർത്തുന്നത്. ചിത്രം പഴഞ്ചൻ സ്വഭാവത്തിലുള്ളതാണെന്ന് ചിലർ വിമർശിക്കുമ്പോൾ മമ്മൂട്ടിയുടെ കാരിക്കാമുറി ഷണ്മുഖനെ അവതരിപ്പിച്ച രീതിക്കെതിരേയാണ് മറ്റുചിലരുടെ പരിഹാസം.

Must Read
നിഴൽപോലെ മമ്മൂട്ടിയുടെ കാരിക്കാമുറി ഷണ്മുഖൻ; 'ലോ ആന്റ് ഓർഡർ' ഫസ്റ്റ് ലുക്ക് എത്തി
'ലോ ആന്റ് ഓർഡർ' ടീസറിൽ നിന്ന്

അ​തി​വേ​ഗ​ത്തി​ലു​ള്ള ക​ട്ടു​ക​ളും തീ​വ്ര​മാ​യ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും കൊ​ണ്ട് നിറഞ്ഞതാ​ണ് ഈ ​ടീ​സ​ർ. എ​ന്നാ​ൽ, ടീ​സ​റി​നെച്ചൊല്ലിയുള്ള ചർച്ചകളിൽ നിറയുന്നത് ബി​ജി​ബാ​ൽ ഒ​രു​ക്കി​യ പ​ശ്ചാ​ത്ത​ല​സം​ഗീ​ത​മാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ടീ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജി​ബാ​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പും അ​തി​നു താ​ഴെ ഉ​യ​ർ​ന്നു​വ​രു​ന്ന ച​ർ​ച്ച​ക​ളും സി​നി​മാ ലോ​ക​ത്ത് വ​ലി​യ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ന്നു.

'ലോ ആന്റ് ഓർഡർ' ടീസറിൽ നിന്ന്
'ലോ ആന്റ് ഓർഡർ' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

സം​സ്ഥാ​ന​ത്ത് നീ​തി​യും നി​യ​മ​വും ന​ട​പ്പി​ലാ​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന അ​ഞ്ച് എ​സ്‌ഐ​മാ​രും അ​വ​രെ ന​യി​ക്കു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നും നേ​രി​ടു​ന്ന ക​ന​ത്ത വെ​ല്ലു​വി​ളി​ക​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ര​ഞ്ജി​ത്തിന്‍റെ ക​ഥ​യ്ക്ക് ഉ​ദ​യ​കൃ​ഷ്ണ​യാ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ഇ​രു​വ​രും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. കൂ​ടാ​തെ, ര​ഞ്ജി​ത്തി​ന്‍റെ 'ബ്ലാ​ക്ക്' എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​യി​ലെ ഐ​ക്കോ​ണി​ക് ക​ഥാ​പാ​ത്ര​മാ​യ കാ​രി​ക്കാ​മു​റി ഷ​ൺ​മു​ഖ​നാ​യി മ​മ്മൂ​ട്ടി വീ​ണ്ടും സ്ക്രീ​നി​ലെ​ത്തു​ന്നു​വെ​ന്ന വാ​ർ​ത്ത ആ​വേ​ശ​ത്തിന്‍റെ ആ​ക്കം കൂ​ട്ടു​ന്നു.

'ലോ ആന്റ് ഓർഡർ' ടീസറിൽ നിന്ന്
'ലോ ആന്റ് ഓർഡർ' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

സ​ത്യം സി​നി​മാ​സി​ന്‍റെ​യും മ​ഹാ സു​ബൈ​ർ മൂ​വീ​ക്ഷേ​ത്ര​യു​ടെ​യും ബാ​ന​റി​ൽ പ്രേ​മ​ച​ന്ദ്ര​ൻ എ.​ജി​യും മ​ഹാ സു​ബൈ​റും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. പ്ര​ശാ​ന്ത് ര​വീ​ന്ദ്ര​നാണ് ഛായാ​ഗ്ര​ഹ​ണം. എഡിറ്റർ- മ​നോ​ജ് ക​ണ്ണോ​ത്ത്. അ​ഭി​രാ​മി, സു​രേ​ഷ് കൃ​ഷ്ണ, ജോ​യ് മാ​ത്യു, വി.​കെ. പ്ര​കാ​ശ് തു​ട​ങ്ങി​ വ​മ്പ​ൻ താ​ര​നി​ര ചിത്രത്തിൽ അ​ണി​നി​ര​ക്കു​ന്നു.

Pappappa
pappappa.com