

പ്രശസ്ത താരങ്ങളായ മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി( കുഞ്ഞാറ്റ) ആദ്യമായി നായികയാകുന്ന ‘പ്രിയതമൻ' എന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ശ്രീനാഥ് ഭാസിയാണ് നായക വേഷത്തിൽ എത്തുന്നത്. കൊല്ലം,ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളി അങ്കണത്തിലാണ് കുഞ്ഞാറ്റ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത്. കുഞ്ഞാറ്റയുടെ സിനിമാജീവിതത്തിലെ വലിയ ചുവടുവയ്പിന് സാക്ഷിയാകാൻ മനോജ് കെ ജയനും എത്തിയിരുന്നു.
ശ്രേയനിധി ക്രിയേഷൻസിന്റെ ബാനറിൽ സുനിൽകുമാർ എസ്, മുനീർ അറയ്ക്കൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്നു. മലയാള സിനിമയിലേക്ക് ഒരു പുതിയ നിർമ്മാണ കമ്പനി കൂടി ഈ ചിത്രത്തിലൂടെ എത്തുന്നു. ടി. എ.റസാഖ് തിരക്കഥ യെഴുതി സിദ്ദിഖ്, വിനീത് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി ഏറെ പ്രേക്ഷക പ്രശംസ നേടിയ 'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രിയതമൻ'.
അഭിനേതാക്കൾ, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ ജനപ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ചവറ സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബാസ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്. ഉർവ്വശിയുടെ നാടു കൂടിയാണ് ഈ പ്രദേശം. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ശ്രീനാഥ് ഭാസി, പത്മരാജ് രതീഷ്, സുധീർ കരമന, സുനിൽ സുഖദ, സുബിൻ ടാർസാൻ, ഖൈഫ്, വീണ നായർ,വിദ്യാ വിശ്വനാഥ്, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രണയവും തമാശയും എല്ലാം നിറഞ്ഞുനിൽക്കുന്ന രസികൻ കുടുംബചിത്രമായാണ് 'പ്രിയതമൻ' ഒരുക്കുന്നത്. ഏറെ ആത്മബന്ധമുള്ള ഒരമ്മയുടേയും മകൻ്റേയും ജീവിതത്തിനിടയിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ചിത്രത്തിൽ പ്രിയയായി തേജാലക്ഷ്മിയും വിശ്വാസ് എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസിയും എത്തുന്നു.
ശാന്തി കൃഷ്‌ണ, ഇർഷാദ് അലി, മീരാ നായർ, പി.പി കുഞ്ഞികൃഷ്ണൻ, ദിനേശ് പണിക്കർ, മഞ്ജു പത്രോസ്, കുടശ്ശനാട് കനകം, സൂര്യാദാസ്, രാമമംഗലപ്പള്ളി, അഭിലാഷ്,ഖൈഫ്, സുബിൻ ടാർസൻ, സിനു സൈനുദ്ദീൻ. ജോസ് പേരൂർക്കട എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സാനു ഭാസ്കറിന്റേതാണ് കഥ. കൃഷ്ണ പൂജപ്പുര തിരക്കഥയും സംഭാഷണവുമെഴുതുന്നു. ക്യാമറ: പ്രദീപ് നായർ,എഡിറ്റർ: സിയാൻ ശ്രീകാന്ത്, സംഗീതം: രമേഷ് നാരായണൻ, ബിജിബാൽ, ഗാനങ്ങൾ: റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്, പശ്ചാത്തലസംഗീതം: റോണി റാഫേൽ, കോ -ഡയറക്ടർ ഹാരിസൺ,ആർട്ട് : അർക്കൻ എസ്. കർമ,എഡിറ്റർ: സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : സുഭാഷ് ഇളമ്പൽ, കോസ്റ്റ്യൂം: ഇന്ദ്രൻസ് ജയൻ, മേക്കപ്പ് : പട്ടണം ഷാ, കാസ്റ്റിങ് ഡയറക്ടർ : ആരോമൽ ആർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടർ- ശരത്, സഹസംവിധാനം - അനീഷ് കാട്ടിക്കോ,രാജേഷ് ആർ. റിസ്വാൻ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് - രാജേഷ് തങ്കപ്പൻ, പിആർഒ: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ : മാ മി ജോ, സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി, വീഡിയോ മേക്കിങ്: അജേഷ് ആവണി, കരുനാഗപ്പള്ളി, തിരുവനന്തപുരം, വാഗമൺ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.