കുഞ്ചാക്കോ ബോബന്റെ 'ഹെയ്ല്‍ മേരി' നവംബര്‍ 26-ന്

'ഹെയ്ല്‍ മേരി'റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ
'ഹെയ്ല്‍ മേരി'റിലീസ് അനൗൺസ്മെന്റ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രം 'ഹെയ്ല്‍ മേരി'യുടെ റിലീസ് തിയതി അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. നവംബര്‍ 26-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. നവാഗതനായ വിഷ്ണു രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സും ചേര്‍ണാണ് നിര്‍മിക്കുന്നത്.

Must Read
അഞ്ചാം തവണ കുഞ്ചാക്കോ ബോബനൊപ്പം ആഷിഖ് ഉസ്മാൻ; 'അഞ്ചാം പാതിര'യ്ക്ക് ശേഷം വീണ്ടും
'ഹെയ്ല്‍ മേരി'റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ

ജി.ആര്‍. ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഡോ. നീരജ് രാജനും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നാണ്. കുഞ്ചാക്കോ ബോബനോടൊപ്പം സുരാജ് വെഞ്ഞാറമൂട്, അനു സിത്താര, ജഗദീഷ്, വിനയ് ഫോര്‍ട്ട്, സുഹാസിനി മണിരത്‌നം, ഹക്കീം ഷാ തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

'ഹെയ്ല്‍ മേരി'പോസ്റ്റർ
'ഹെയ്ല്‍ മേരി'പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

മലയാള സിനിമയിലെ പ്രമുഖ സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ചമന്‍ ചാക്കോ ആണ്. 'നായാട്ടി'നുശേഷം കുഞ്ചാക്കോ ബോബനും മാര്‍ട്ടിന്‍ പ്രക്കാട്ടും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.