അച്ചൻകോവിലാറിന്റെ നിഗൂഢതകൾക്കരികെ 'കിരാത'

'കിരാത'യിൽ നിന്ന്
'കിരാത'യിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്
Published on

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡി ( ഒറ്റപ്പാലം) ൻ്റെ ബാനറിൽ ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ) നിർമ്മിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം എന്നിവ നിർവ്വഹിച്ച ആക്ഷൻ പാക്ക്ഡ് ത്രില്ലർ ചിത്രം 'കിരാത' ചിത്രീകരണം പൂർത്തിയായി. കോന്നി, അച്ചൻകോവിൽ എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷൻ.

കോന്നിയുടെ മനം മയക്കുന്ന ദൃശ്യമനോഹര പശ്ചാത്തലത്തിൽ അരങ്ങേറുന്ന യുവമിഥുനങ്ങളുടെ പ്രണയവും പാട്ടും ആട്ടവുമെല്ലാം അവരെ കൊണ്ടെത്തിക്കുന്നത് അച്ചൻ കോവിലാറിൻ്റെ നിഗൂഢതകളിലേക്കാണ്. തുടർന്ന് അവർക്ക് ഭീകരതയുടെ ദിനരാത്രങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്.

ചെമ്പിൽ അശോകൻ, ഡോ രജിത്കുമാർ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗ റോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി കെ പണിക്കർ, എസ് ആർ ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി ഉണ്ണിത്താൻ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി, ആർഷ റെഡ്ഡി, മാസ്റ്റർ ഇയാൻ റോഷൻ, ബേബി ഫാബിയ അനസ്ഖാൻ, മാളവിക, നയന ബാലകൃഷ്ണൻ, മായാ ശ്രീധർ, കാർത്തിക ശ്രീരാജ്, മഞ്ജു മറിയം എബ്രഹാം, ഫൗസി ഗുരുവായൂർ, ഷിബില ഷംസു കൊല്ലം, ലേഖ ബി, ബിന്ദു പട്ടാഴി, കവിത, പ്രസന്ന പി ജെ, ഷേജുമോൾ വി, സെബാസ്റ്റ്യൻ മോനച്ചൻ, അൻസു കോന്നി, ജോർജ് തോമസ്, ബിനു കോന്നി, വേണു കൃഷ്ണൻ കൊടുമൺ, ജയമോൻ ജെ ചെന്നീർക്കര, ധനേഷ് കൊട്ടകുന്നിൽ, ഉത്തമൻ ആറന്മുള, രാധാകൃഷ്ണൻ നായർ, സണ്ണി, ബിനു ടെലൻസ് എന്നിവരോടൊപ്പം ചിത്രത്തിൻ്റെ നിർമ്മാതാവ് ഇടത്തൊടി ഭാസ്ക്കരൻ ഒരു അതിഥി വേഷത്തിൽ അഭിനയിക്കുന്നു.

'കിരാത'യിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും
'കിരാത'യിലെ അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോ-അറേഞ്ച്ഡ്

ബാനർ - ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (ഒറ്റപ്പാലം), നിർമ്മാണം - ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ), ഛായാഗ്രഹണം, എഡിറ്റിങ് സംവിധാനം - റോഷൻ കോന്നി, രചന,സഹസംവിധാനം - ജിറ്റ ബഷീർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർമാർ - കലേഷ്കുമാർ കോന്നി, ശ്യാം അരവിന്ദം, കല- വിനോജ് പല്ലിശ്ശേരി, ചമയം - സിൻ്റാ മേരി വിൻസൻ്റ്, കോസ്റ്റ്യൂം -അനിശ്രീ, ഗാനരചന - മനോജ് കുളത്തിങ്കൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്, സംഗീതം - സജിത് ശങ്കർ, ആലാപനം -ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കൽ, പ്രൊഡക്ഷൻ കൺട്രോളർ -സജിത് സത്യൻ, സൗണ്ട് ഡിസൈൻ- ഹരിരാഗ് എം വാര്യർ, ബാക്ക്ഗ്രൗണ്ട് സ്കോർ - ഫിഡൽ അശോക്, ടൈറ്റിൽ അനിമേഷൻ - നിധിൻ രാജ്, കോറിയോഗ്രാഫി - ഷമീർ ബിൻ കരിം റാവുത്തർ, സംവിധാന സഹായികൾ - നന്ദഗോപൻ, നവനീത്, പ്രൊഡക്ഷൻ ഹെഡ് - ബഷീർ എം കെ ആനകുത്തി, ഫോക്കസ് പുള്ളർ - ഷിജു കല്ലറ, അലക്സ് കാട്ടാക്കട, അസ്സോസിയേറ്റ് ക്യാമറാമാൻ ശ്രീജേഷ്, ക്യാമറ അസോസിയേറ്റ് - കിഷോർലാൽ, യൂണിറ്റ് ചീഫ് - വിമൽ സുന്ദർ, പ്രൊഡക്ഷൻ അസിസ്റ്റൻ്റ്സ് - അർജുൻ ചന്ദ്ര ശ്രീരാഗ് പി.എസ്, സ്ഫിൻ കെ .എച്ച്, ആർട്ട് അസിസ്റ്റൻ്റ്സ് - രോഹിത് വിജയൻ, അനുകൃഷ്ണ, ഫസ്റ്റ് ഷെഡ്യൂൾ പോസ്റ്റർ - ജേക്കബ്ബ് ക്രിയേറ്റീവ് ബീസ് ബഹ്റൈൻ, പോസ്റ്റർ ഡിസൈൻ- ജിസ്സെൻ പോൾ, ടൈറ്റിൽ ഗ്രാഫിക്സ് - നിധിൻ രാജ്, ലൊക്കേഷൻ മാനേജർമാർ - ആദിത്യൻ, ഫാറൂഖ്, ഓഡിറ്റേഴ്സ് - പി പ്രഭാകരൻ ആൻ്റ് കമ്പനി (ചാർട്ടേർഡ് അക്കൗണ്ടൻ്റ്സ് ഒറ്റപ്പാലം), സ്റ്റിൽസ് - എഡ്‌ഡി ജോൺ, ഷൈജു സ്മൈൽ, പി.ആർ.ഒ - അജയ് തുണ്ടത്തിൽ.

Related Stories

No stories found.
Pappappa
pappappa.com