'ആ ചോദ്യം കേട്ട് ലാലേട്ടൻ പറഞ്ഞു: തീര്‍ച്ചയായും, പിന്നെന്താ മോനേ..!'

'ഖലീഫ' പോസ്റ്റർ
'ഖലീഫ' പോസ്റ്ററിൽ നിന്ന്കടപ്പാട്-ഫേസ്ബുക്ക്
Published on

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ പൃഥ്വിരാജ് സുകുമാരനും വൈശാഖും വീണ്ടും ഒന്നിക്കുന്ന 'ഖലീഫ' ഓണത്തിന് തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കാന്‍ ഒരുങ്ങുകയാണ്. പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികള്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കേവലം ഒരു സിനിമ മാത്രമല്ല, മറിച്ച് ഒന്നിലധികം ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന വലിയ ഫ്രാഞ്ചൈസിയുടെ തുടക്കമാണ്.

Must Read
മമ്മൂട്ടിക്ക് ദേശീയ അവാർഡ് കിട്ടിയ ദിവസം പുലർച്ചെ മൂന്നിന് വന്ന ബോംബുഭീഷണി
'ഖലീഫ' പോസ്റ്റർ

ലണ്ടന്‍ പശ്ചാത്തലമാക്കി ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രം പക്കാ മാസ് ആക്ഷന്‍ ഡ്രാമയായാണ് ഒരുങ്ങുന്നത്. ചിത്രത്തില്‍ 'മാമ്പറയ്ക്കല്‍ ആമിര്‍ അലി' എന്ന പവര്‍ഫുള്‍ കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയതും ആവേശം ഇരട്ടിയാക്കുന്നതുമായ വാര്‍ത്ത ഇതിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ളതാണ്.

'ഖലീഫ' പോസ്റ്റർ
'ഖലീഫ' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

'ഖലീഫ'യുടെ ഒന്നാം ഭാഗത്തില്‍ മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. പപ്പപ്പ ഡോട് കോം ആണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ മുത്തച്ഛനായ 'മാമ്പറയ്ക്കല്‍ അഹമ്മദ് അലി' എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഈ മുത്തച്ഛന്‍ കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും കഥ മുന്നോട്ടുപോകുന്നത്. അതായത് 'ഖലീഫ 2'-ല്‍ മോഹന്‍ലാല്‍ ആയിരിക്കും പ്രധാന നായകന്‍!

'ഖലീഫ' പോസ്റ്റർ
'ഖലീഫ' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

മോഹന്‍ലാലിനെ ഈ പ്രോജക്ടിലേക്ക് ക്ഷണിച്ചതിനെക്കുറിച്ച് പൃഥ്വിരാജ് പങ്കുവെച്ച വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്:

'ജിനു എബ്രഹാം കഥ പറയുമ്പോള്‍ തന്നെ മുത്തച്ഛന്‍ കഥാപാത്രത്തിന് പിന്നില്‍ വലിയൊരു പശ്ചാത്തലമുണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായിരുന്നു. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ രണ്ടാം ഭാഗം ചെയ്യാം എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണ ആത്മവിശ്വാസമായി. ഞാന്‍ ലാലേട്ടനെ ഫോണില്‍ വിളിച്ച് ചോദിച്ചു, 'ലാലേട്ടാ, മുമ്പ് എന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്, ഇനി എന്റെ മുത്തച്ഛനായി അഭിനയിക്കാമോ?' എന്ന്. കേട്ടപാടെ ചിരിച്ചുകൊണ്ട് - തീര്‍ച്ചയായും, പിന്നെന്താ മോനേ!' എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്...'

മോഹൻലാലിനൊപ്പം പൃഥ്വിരാജിന്റെ സെൽഫി
മോഹൻലാലിനൊപ്പം പൃഥ്വിരാജിന്റെ സെൽഫിമോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോ

മാസ് സിനിമകള്‍ ചെയ്യുക എന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. തിയേറ്ററുകളില്‍ പ്രേക്ഷകരെക്കൊണ്ട് കൈയടിപ്പിക്കുക എന്നത് വലിയ കഴിവ് ആവശ്യമുള്ള ഒന്നാണെന്നും, അതുകൊണ്ടാണ് ഐ.വി. ശശിയെ പോലുള്ള സംവിധായകരെ താന്‍ ഏറെ ബഹുമാനിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

'ഖലീഫ' റിലീസ് അനൗൺസ്മെന്റ്  പോസ്റ്റർ
'ഖലീഫ' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്

ജിനു എബ്രഹാമിന്റെ തിരക്കഥയില്‍ വൈശാഖ് ഒരുക്കുന്ന 'ഖലീഫ' ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒരു വശത്ത് പൃഥ്വിരാജിന്റെ മാസ് പ്രകടനവും മറുവശത്ത് മോഹൻലാലിന്റെ ദൃശ്യവിസ്മയവും ചേരുമ്പോള്‍ ഈ ഓണം മലയാള സിനിമയ്ക്ക് പുത്തന്‍ ഉണര്‍വാകും. ഓ​ഗസ്റ്റ് 20ന് ആണ് റിലീസ്.

Pappappa
pappappa.com