
നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി ബി.രാകേഷും സെക്രട്ടറിയായി ലിസ്റ്റിൻ സ്റ്റീഫനും തിരഞ്ഞെടുക്കപ്പെട്ടു. സജി നന്ത്യാട്ടിനെ 107വോട്ടുകൾക്കാണ് നിലവിലെ സെക്രട്ടറിയായ രാകേഷ് തോല്പിച്ചത്. സംവിധായകൻ വിനയനെതിരേ 41 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ലിസ്റ്റിൻ സെക്രട്ടറിയായത്. കല്ലിയൂർ ശശിയും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. നിലവിലുള്ള ഭരണസമിതിയിൽ ട്രഷററായിരുന്നു ലിസ്റ്റിൻ. എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാതോമസ് പരാജയപ്പെട്ടു.
എൻ.പി.സുബൈറാണ് പുതിയ ട്രഷറർ. സജിനന്ത്യാട്ടിനെ 74 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുബൈർ തോല്പിച്ചത്. സന്ദീപ് സേനനും സോഫിയപോളുമാണ് വൈസ് പ്രസിഡന്റുമാർ. ജോയന്റ് സെക്രട്ടറിമാരായി ആൽവിൻ ആന്റണിയും എം.എം.ഹംസയും തിരഞ്ഞെടുക്കപ്പെട്ടു. രണ്ട്സ്ഥാനങ്ങളിലേക്കും ആനന്ദ് കുമാറാണ് പരാജയപ്പെട്ടത്.
എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ ഇവരാണ്: വൈശാഖ് സുബ്രഹ്‌മണ്യം, ജി.സുരേഷ് കുമാര്‍, കൃഷ്ണകുമാർ. എൻ(ഉണ്ണി), ഷേര്‍ഗ സന്ദീപ്, ഔസേപ്പച്ചന്‍, സന്തോഷ് പവിത്രം, എം.സി ഫിലിപ്പ്(സെഞ്ച്വറി കൊച്ചുമോൻ), കെ.ജി രമേശ് കുമാർ(രമ), സിയാദ് കോക്കര്‍, എസ്.എസ്.ടി സുബ്രഹ്മണ്യം, എബ്രാഹാം മാത്യു, മുകേഷ് ആര്‍ മേത്ത, തോമസ് മാത്യു, ജോബി ജോര്‍ജ്. 14അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 26പേരാണ് മത്സരിച്ചത്.