കാട്ടാളനും മാർക്കോ യൂണിവേഴ്സും തമ്മിലെന്ത്?ചർച്ചയായി സിദ്ദിഖിന്റെ ക്യാരക്ടർപോസ്റ്റർ

'കാട്ടാളനി'ലെ സിദ്ദിഖിന്റെ ക്യാരക്ടർ പോസ്റ്റർ
'കാട്ടാളനി'ലെ സിദ്ദിഖിന്റെ ക്യാരക്ടർ പോസ്റ്റർഅറേഞ്ച്ഡ്
Published on

ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ത്രില്ലര്‍ 'കാട്ടാളനി'ലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ജോര്‍ജ് ഡി പീറ്റര്‍ എന്ന കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിദ്ദിഖിന്റെ ലുക്കാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 'മാര്‍ക്കോ' എന്ന ചിത്രത്തിലെ അതേ കഥാപാത്രത്തെയാണ് സിദ്ദിഖ് ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത് എന്നത് സിനിമാപ്രേമികളില്‍ വലിയ ആകാംക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്. മാർക്കോ യൂണിവേഴ്സുമായി കാട്ടാളനുള്ള ബന്ധം തിരയാൻ തുടങ്ങിയിരിക്കുകയാണ് സോഷ്യൽമീഡിയ.

Must Read
'ബ്ലിങ്ക് ട്വൈസ്' സിനിമയും എപ്സ്റ്റീന്‍ ദ്വീപും തമ്മില്‍ ഞെട്ടിക്കുന്ന സമാനതകള്‍
'കാട്ടാളനി'ലെ സിദ്ദിഖിന്റെ ക്യാരക്ടർ പോസ്റ്റർ

കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും ധരിച്ച്, കസേരയിലിരുന്ന് മൊബൈലില്‍ സംസാരിക്കുന്ന സിദ്ദിഖിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ആഴമേറിയതും പരുക്കനുമായ ഒരു കഥാപാത്രമാണ് ജോര്‍ജ് ഡി പീറ്റര്‍ എന്ന് മാർക്കോ കണ്ടവർക്കറിയാം. അതേ ഭാ​വത്തിലാണ് കാട്ടാളനിലും വലിയ അധോലോക പരിവേഷമുള്ള കഥാപാത്രത്തിന്റെ കടന്നുവരവ്.

പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം ആനക്കൊമ്പ് കള്ളക്കടത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. വിഎഫ്എക്‌സിന് പകരം തായ്‌ലന്‍ഡില്‍ നിന്നുള്ള 'പോങ്' എന്ന ആനയെ നേരിട്ട് ഉപയോഗിച്ചാണ് കെച്ച കെംബഡികെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കെജിഎഫ് ഫെയിം രവി ബസ്റൂർ ഒരുക്കുന്ന സംഗീതം ട്രെയിലറില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

'കാട്ടാളൻ' ട്രെയിലറിൽ നിന്ന്
'കാട്ടാളൻ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ദുഷാര വിജയന്‍, സുനില്‍, ജഗദീഷ് എന്നിവര്‍ക്കൊപ്പം റാപ്പര്‍ ബേബി ജീന്‍, ഹിപ്സ്റ്റര്‍ പ്രണവ് രാജ് തുടങ്ങിയ യുവനിരയും ചിത്രത്തിലുണ്ട്. മേയ് 28-ന് കാട്ടാളന്‍ തിയറ്ററുകളില്‍ എത്തുന്നതോടെ പെപ്പെയുടെ കരിയറിലെ ഏറ്റവും വലിയ ആക്ഷന്‍ പൂരത്തിനാകും മലയാളി പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുക.

Pappappa
pappappa.com