'കനോലി ബാൻഡ് സെറ്റി'ന്റെ ഓഡിയോലോഞ്ച് ആലുവയിൽ

 'കനോലി ബാൻഡ് സെറ്റ്' പോസ്റ്റർ
'കനോലി ബാൻഡ് സെറ്റ്' പോസ്റ്റർ
Published on

റോഷൻ ചന്ദ്ര, ലിഷാ പൊന്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കനോലി ബാൻഡ് സെറ്റ്.' ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് ആലുവ പാരഡിഗം സ്റ്റുഡിയോയിൽ നടന്നു.

കുമാർ സുനിൽ, സാജു കൊടിയൻ, മേഘനാഥൻ, എൻ.ആർ.രജീഷ്, സതീഷ് കലാഭവൻ, റിഷി സുരേഷ്, സുന്ദർ പാണ്ഡ്യൻ, അജയഘോഷ് എൻ. ഡി, കമൽ മോഹൻ,വിജയൻ വി.നായർ, ജാനകി കോവിൽതോട്ടം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.കഥ, തിരക്കഥ, സംഭാഷണം എന്നിവയും സംവിധായകന്റേതാണ്.

'കനോലി ബാൻഡ് സെറ്റി'ന്റെ ഓഡിയോലോഞ്ച് ചടങ്ങ്
'കനോലി ബാൻഡ് സെറ്റി'ന്റെ ഓഡിയോലോഞ്ച് ചടങ്ങ്

വെസ്റ്റേൺ ബ്രീസ് പിക്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്, സി.കെ സുന്ദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത്. എസ് നിർവ്വഹിക്കുന്നു. സംവിധായകൻ ഗൗതം രവീന്ദ്രൻ എഴുതിയ വരികൾക്ക് ഉന്മേഷ് സംഗീതം പകരുന്നു. ഓർക്കസ്‌ട്രേഷൻ ജിനേഷ് വത്സൻ, എഡിറ്റർ-റഷിൻ അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ-ദാസ് വടക്കഞ്ചേരി, കല-സജിത്ത് മുണ്ടയാട്, മേക്കപ്പ്-രാജേഷ് നെന്മാറ, അനിൽ നേമം, വസ്ത്രാലങ്കാരം-സോബിൻ ജോസഫ്, സ്റ്റിൽസ്- ജയപ്രകാശ് അതളൂർ, വിപിൻ വേലായുധൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനയ് ചെന്നിത്തല, ആയൂഷ് സുന്ദർ, ബാൻഡ് ലൈവ് റിക്കോർഡിങ് -ഗണേശ് മാരാർ, സൗണ്ട് മിക്സിങ്-രാധാകൃഷ്ണൻ, ഡിഐ-മഹാദേവൻ, ബിജിഎം-സിബു സുകുമാരൻ, സൗണ്ട് എഫക്റ്റ്-രാജ് മാർത്താണ്ഡം, പ്രൊജക്ട് കോ ഓർഡിനേറ്റർ-എൽ.പി സതീഷ്, ഫിനാൻസ് കൺട്രോളർ-പ്രഭാകരൻ കാട്ടുങ്കൽ, പ്രൊജക്ട് ഡിസൈനർ-അരുൺ ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-റോയി തൈക്കാടൻ, സുജിത് ഐനിക്കൽ, പരസ്യകല- ശ്യാംപ്രസാദ്‌. ടി.വി, പിആർഒ- എ.എസ്. ദിനേശ്.

Related Stories

No stories found.
Pappappa
pappappa.com