ജോഷിയും ജോജുവും വീണ്ടും;നിന്റെ ഭൂമിയും ആകാശവുമായി 'കനാൻദേശം'

ജോഷി,ജോജു
ജോഷി,ജോജുഫോട്ടോ-അറേഞ്ച്ഡ്
Published on

മലയാള സിനിമയിലെ ദശാബ്ദങ്ങളെ തന്റേതാക്കി മാറ്റിയ മാസ്റ്റർ ഡയറക്ടർ ജോഷിയും ജോജു ജോർജും കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്നു. പൊറിഞ്ചു മറിയം ജോസ്', 'ആന്റണി' എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം ജോഷി-കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ പേര് 'കനാൻദേശം'. 'ഇത് നിന്റെ ഭൂമി നിന്റെ ആകാശം' എന്ന പവർഫുൾ ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. അനൂപ് മേനോനാണ് തിരക്കഥ.

Must Read
കാത്തിരിക്കുന്നു;ശാന്തസമുദ്രവും സമുദ്രകോപവും ഒന്നിച്ചാവാഹിക്കുന്ന ആ ജോഷിമാജിക്കിന്
ജോഷി,ജോജു

ജോഷിക്കുള്ള ആദരം പോലെയൊരുക്കിയ വീഡിയോയിലൂടെയായിരുന്നു 'കനാൻദേശ'ത്തിന്റെ പ്രഖ്യാപനം. ആന്റണിയാണ് ജോഷിയും ജോജുവും ഒരുമിച്ച അവസാനചിത്രം.

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജോ വടക്കനും വർക്കി ജോർജും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം അഞ്ചു ഭാഷകളിലായി തിയേറ്ററുകളിലെത്തും. മലയാളത്തിലെ വമ്പൻ താരനിരയും മികച്ച സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രം ഒരു പാൻ-ഇന്ത്യൻ ലെവൽ എന്റർടെയ്നർ ആയിരിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. കോക് ടെയ്ൽ, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, തുടങ്ങിയ ചിത്രങ്ങൾക്കുശേഷം അനൂപ് മേനോൻ തിരക്കഥയെഴുതുന്ന സിനിമയാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് ഈ ഓഗസ്റ്റിൽ ആരംഭിക്കും.

Pappappa
pappappa.com