

മൂന്ന് വ്യത്യസ്ത പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ 'കാട്ടാളൻ' മലയാളം ട്രെയിലർ പുറത്ത്. തീയേറ്ററുകളെ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പുകളാക്കുന്ന ചിത്രമായിരിക്കും 'കാട്ടാളൻ' എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. പ്രേക്ഷകരെ ഒരേ സമയം ഞെട്ടിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ 'കാട്ടാളൻ' സംവിധാനം ചെയ്യുന്നത് നവാഗതനായ പോൾ ജോർജ് ആണ്.
കെജിഎഫ്, സലാർ, മാർക്കോ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ രവി ബസ്‌റൂർ ഒരുക്കിയ മൂന്നുതരത്തിലുള്ള പശ്‌ചാത്തല സംഗീതമാണ് ട്രെയിലറിന്റെ ആകർഷണം. ഇന്ത്യയിൽ തന്നെ ആദ്യമായാണ് മൂന്നു വ്യത്യസ്ത പശ്‌ചാത്തല സംഗീതത്തിൽ ട്രെയിലർ അവതരിപ്പിക്കുന്നത്. ട്രെയിലറിന്റെ സെറ്റിങ്സിൽ നിന്ന് പ്രേക്ഷകർക്ക് ആ മൂന്നു വ്യത്യസ്ത പശ്‌ചാത്തല സംഗീതത്തിൽ നിന്ന് ഏതുവേണമെങ്കിലും തിരഞ്ഞെടുത്ത് ട്രെയിലർ കാണാൻ സാധിക്കും.
ഭാഷ മാറ്റുന്നത് പോലെ പശ്‌ചാത്തല സംഗീതവും മാറ്റുന്ന തരത്തിലുള്ള പരീക്ഷണം കാട്ടാളന്റെ ട്രെയിലറിനെ ഇന്ത്യൻസിനിമയിൽ തന്നെ ശ്രദ്ധാകേന്ദ്രമാക്കിമാറ്റും. ഒറിജിനൽ ജംഗിൾ ബീസ്റ്റ് തീം, കാറ്റലൻ വൈൽഡ് ബീസ്റ്റ് തീം, ഹൗസ ഓഷ്യൻ ബീസ്റ്റ് തീം എന്നിവയാണ് ട്രെയിലറിൽ പശ്‌ചാത്തല സംഗീതമായി ഉൾപ്പെടുത്തിയിരിക്കുന്ന മൂന്ന് വ്യത്യസ്ത തീമുകൾ.
പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിലീസുകളിലൊന്നായി മെയ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. 'മാർക്കോ' എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണിത്. ജോബി വർഗീസ്, പോൾ ജോർജ്, ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ഉണ്ണി ആർ ആണ്.
ആൻ്റണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധ നേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിങ്, 'പുഷ്പ' ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, 'കിൽ' എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി എന്നിവർ അണിനിരക്കുന്നു. ഇവർക്കൊപ്പം മലയാളത്തിൽ നിന്ന് ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജുമാന ഷരീഫ്, ഛായാഗ്രഹണം - റെനഡിവേ, അഡീഷണൽ ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്, സംഗീതം- രവി ബസ്റൂർ, അഡീഷണൽ സോങ്ങ് - ബി അജെനീഷ് ലോക്നാഥ്, എഡിറ്റിങ് -ഷമീർ മുഹമ്മദ്, സംഘട്ടനം- കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ- ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, ഓഡിയോഗ്രഫി- രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈനർ- കിഷൻ, സപ്ത റെക്കോർഡ്‌സ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, വരികൾ- സുഹൈൽ കോയ, സ്റ്റിൽ ഫോട്ടോഗ്രാഫർ- അമൽ സി സദർ, നൃത്തസംവിധാനം- ഷരീഫ്, വിഎഫ്എക്സ്- 3 ഡോർസ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ - ഫാർസ് ഫിലിംസ്, പിആർ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മലയാളം പിആർഒ- ആതിര ദിൽജിത്, ടൈറ്റിൽ ഡിസൈൻ- ഐഡൻറ് ലാബ്സ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ്.