ആന്റണിവർ​ഗീസിന്റെ 'സീറോ വിഎഫ്എക്സ്' ആനവേട്ട; 'കാട്ടാളൻ' ബിടിഎസ് വീഡിയോ വൈറൽ

'കാട്ടാളൻ' ബിടിഎസ് വീഡിയോയിൽ നിന്ന്
'കാട്ടാളൻ' ബിടിഎസ് വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'കാട്ടാളൻ' സിനിമയുടെ ബിടിഎസ് വീഡിയോ പുറത്ത്. ആനയുമായുള്ള സാഹസികമായ സംഘട്ടന രംഗങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇന്നലെ വൈകീട്ട് കൊച്ചി വനിതാ വിനീത തിയേറ്ററിൽ നടന്ന ആവേശകരമായ ടീസർ ലോഞ്ചിന് ശേഷം ഓൺലൈൻ റിലീസ് ചെയ്ത ടീസർ ഇതിനോടകം ഒരു മില്യണിലധികം പേർ കണ്ട് കഴിഞ്ഞു. ഇന്ത്യൻ സിനിമാ ഇന്നേ വരെ കാണാത്ത തരത്തിലുള്ള മാസ് ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടെന്നുള്ളത് ചിത്രത്തിൻ്റെ പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ്.

Must Read
വിഎഫ്എക്സ് അല്ല, ഒറിജിനൽ ആന തന്നെ, ഞെട്ടിച്ച് 'കാട്ടാളൻ' ടീസർ
'കാട്ടാളൻ' ബിടിഎസ് വീഡിയോയിൽ നിന്ന്

ടീസറിൻ്റെ ബിടിഎസ് റിലീസിന് ശേഷം, വളരെയധികം അപകടവും സാഹസികതയും നിറഞ്ഞ സംഘട്ടന രംഗങ്ങളിൽ ഡ്യൂപ്പില്ലാതെയുള്ള ആൻ്റണി വർഗ്ഗീസിൻ്റെ പ്രകടനത്തിന് പ്രേക്ഷകർ കയ്യടിക്കുകയാണ്. ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിലീസുകളിലൊന്നായി മെയ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

'കാട്ടാളൻ' ബിടിഎസ് വീഡിയോയിൽ നിന്ന്
'കാട്ടാളൻ' ബിടിഎസ് വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും ടീമിൻ്റെയും നേതൃത്വത്തിലാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തായ്‌ലൻ്റിൽ ഒരുക്കിയത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ 'പോങ്' എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്. ടീസറിൽ കാണാൻ സാധിക്കുന്ന, ആനയുമായുള്ള സംഘട്ടന രംഗങ്ങൾ അമ്പരപ്പിക്കുന്നതാണ്. കാന്താര, മഹാരാജ എന്നീ ബ്ലോക്ക്ബസ്റ്റർ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്നാഥ് ഒരുക്കിയ സംഗീതവും ടീസറിന്റെ ഹൈലൈറ്റുകളിൽ ഒന്നായി മാറുന്നുണ്ട്.

'കാട്ടാളൻ' ടീസറിൽ നിന്ന്
'കാട്ടാളൻ' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ പ്രശസ്തനായ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിങ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, 'കിൽ' എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി എന്നിവർക്കൊപ്പം മലയാളത്തിൽ നിന്ന് ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിങ്ങറുമായ ഹനാൻഷാ, റാപ്പർ ബേബി ജീൻ, ഹിപ്സ്റ്റർ എന്നിവരും നിർണായക വേഷങ്ങൾ ചെയ്യുന്നു. ജോബി വർഗീസ്, പോൾ ജോർജ്, ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കുന്നത് ഉണ്ണി ആർ ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

'കാട്ടാളൻ' ടീസർ സക്സസ് പോസ്റ്റർ
'കാട്ടാളൻ' ടീസർ സക്സസ് പോസ്റ്റർഅറേഞ്ച്ഡ്

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജുമാന ഷരീഫ്, ഛായാഗ്രഹണം - രെണ​ദിവേ, അഡീഷണൽ ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്, സംഗീതം- അജനീഷ് ലോക്നാഥ്, എഡിറ്റിങ് -ഷമീർ മുഹമ്മദ്, സംഘട്ടനം- കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ദാസ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, ഓഡിയോഗ്രഫി- രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈനർ- കിഷൻ, സപ്ത റെക്കോർഡ്‌സ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, വരികൾ- സുഹൈൽ കോയ, സ്റ്റിൽ ഫോട്ടോഗ്രാഫർ- അമൽ സി സദർ, നൃത്തസംവിധാനം- ഷരീഫ്, വിഎഫ്എക്സ്- 3 ഡോർസ്, ഓവർസീസ് ഡിസ്ട്രിബുഷൻ പാർട്ണർ - ഫാർസ് ഫിലിംസ്, പിആർ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, ടൈറ്റിൽ ഡിസൈൻ- ഐഡൻറ് ലാബ്സ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്

Related Stories

No stories found.
Pappappa
pappappa.com