ഈയാഴ്ച തിയേറ്ററുകളിൽ അന്യഭാഷാറിലീസുകൾ; 'ആൽഫ'യും ​'ഗാട്ടാ​കുസ്തി'യും എത്തും

'ആൽഫ' പോസ്റ്റർ
'ആൽഫ' പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on

കേരളത്തിലെ തീയേറ്ററുകൾ ഈയാഴ്ച മറുഭാഷാ സിനിമകൾ കൈയടക്കും. മലയാളത്തിൽ നിന്ന് ഒരു സിനിമപോലും ഈവാരം റിലീസ് ചെയ്യുന്നില്ല. പക്ഷേ ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക്, ഇം​ഗ്ലീ​ഷ് ഉ​ൾ​പ്പെ​ടെ വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി പ്രേക്ഷകർ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ജൂലായ് ആ​ദ്യ​വാ​രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​ത്.

Must Read
'അനന്തൻകാട്' ആക്ഷനിൽ ഒകെയാണ്...ആഴത്തിലോ..?
'ആൽഫ' പോസ്റ്റർ

ആ​ൽ​ഫ (ഹി​ന്ദി)

ആ​ലി​യ ഭ​ട്ട്, ശ​ർ​വ​രി, ബോ​ബി ഡി​യോ​ൾ എ​ന്നി​വ​ർ അ​ണി​നി​ര​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ആ​ക്ഷ​ൻ ചി​ത്രം 'ആ​ൽ​ഫ' ജൂ​ലായ് മൂന്നിനാണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്. ശി​വ് റ​വ​യി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ ഒ​രു ക്രൂ​ര​നാ​യ ശ​ത്രു​വി​നെ​തി​രെ ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. യ​ഷ് രാ​ജ് ഫി​ലിം​സി​ന്‍റെ സ്പൈ ​യൂ​ണി​വേ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

'ഗാട്ടാ കുസ്തി 2'പോസ്റ്റർ
'ഗാട്ടാ കുസ്തി 2'പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ഗാ​ട്ട കു​സ്തി 2 (ത​മി​ഴ്)

വി​ഷ്ണു വി​ശാ​ൽ, ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ചെ​ല്ല അ​യ്യാ​വു സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തിന്‍റെ ര​ണ്ടാം ഭാ​ഗം ജൂലായ് മൂന്നിന് ​തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു സാ​ധാ​ര​ണ ഭ​ർ​ത്താ​വ് നേ​രി​ടു​ന്ന സാ​മൂ​ഹി​ക സ​മ്മ​ർദ​ങ്ങ​ളും തെ​റ്റി​ദ്ധാ​ര​ണ​ക​ളു​മാ​ണ് പ്ര​മേ​യം.

'നാ​ഗ​ബ​ന്ധം'പോസ്റ്റർ
'നാ​ഗ​ബ​ന്ധം'പോസ്റ്റർകടപ്പാട്-ഐഎംഡിബി

നാ​ഗ​ബ​ന്ധം - ദി ​സീ​ക്ര​ട്ട് ട്രെ​ഷ​ർ (തെ​ലു​ങ്ക്)

വി​രാ​ട് ക​ർ​ണ നാ​യ​ക​നാ​കു​ന്ന തെ​ലു​ങ്ക് ചി​ത്രം 'നാ​ഗ​ബ​ന്ധം' ജൂ​ലായ് മൂന്നിന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. നി​ഗൂ​ഢ​ത​ക​ളും നി​ധി​ശേ​ഖ​ര​വും പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള ഒ​രു അ​ഡ്വ​ഞ്ച​ർ ത്രി​ല്ല​റാ​ണ് ചി​ത്രം.‌

'ദി ​ഡെ​ത്ത് ഓ​ഫ് റോ​ബി​ൻ ഹു​ഡ്'പോസ്റ്റർ
'ദി ​ഡെ​ത്ത് ഓ​ഫ് റോ​ബി​ൻ ഹു​ഡ്'പോസ്റ്റർകടപ്പാട്-ഐഎംഡിബി

ദി ​ഡെ​ത്ത് ഓ​ഫ് റോ​ബി​ൻ ഹു​ഡ് (ഇം​ഗ്ലീ​ഷ്)

ഹോ​ളി​വു​ഡ് താ​രം ഹ്യൂ ​ജാ​ക്ക്മാ​ൻ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന 'ദി ​ഡെ​ത്ത് ഓ​ഫ് റോ​ബി​ൻ ഹു​ഡ്' ജൂ​ലായ് മൂന്നിന് ​റി​ലീ​സ് ചെ​യ്യും. മൈ​ക്ക​ൽ സ​ർ​നോ​സ്കി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം റോ​ബി​ൻ ഹു​ഡിന്‍റെ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന കാ​ല​ഘ​ട്ട​വും അ​തി​ജീ​വ​ന​വു​മാ​ണ് ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്.

'മി​നി​യ​ൻ​സ് ആ​ൻ​ഡ് മോ​ൺ​സ്റ്റേ​ഴ്സ്'പോസ്റ്റർ
'മി​നി​യ​ൻ​സ് ആ​ൻ​ഡ് മോ​ൺ​സ്റ്റേ​ഴ്സ്'പോസ്റ്റർകടപ്പാട്-ഐഎംഡിബി

മി​നി​യ​ൻ​സ് ആ​ൻ​ഡ് മോ​ൺ​സ്റ്റേ​ഴ്സ് (ഇം​ഗ്ലീ​ഷ്)

ആ​നി​മേ​ഷ​ൻ ചി​ത്ര​ങ്ങ​ളു​ടെ ആ​രാ​ധ​ക​ർ​ക്കാ​യി 'മി​നി​യ​ൻ​സ് ആ​ൻ​ഡ് മോ​ൺ​സ്റ്റേ​ഴ്സ്' ജൂ​ലായ് രണ്ടിന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. പി​യ​റി കോ​ഫി​ൻ ആ​ണ് ചി​ത്ര​ത്തിന്‍റെ സം​വി​ധാ​ന​വും ശ​ബ്ദ​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. മി​നി​യ​ൻ​സിന്‍റെ ഹോ​ളി​വു​ഡ് യാ​ത്ര​യും അ​വ​ർ അ​ബ​ദ്ധ​ത്തി​ൽ ലോ​ക​ത്ത് അ​ഴി​ച്ചു​വി​ടു​ന്ന രാ​ക്ഷ​സ​ന്മാ​രും തു​ട​ർ​ന്നു​ള്ള കോ​ലാ​ഹ​ല​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തിന്‍റെ ഇ​തി​വൃ​ത്തം.

Pappappa
pappappa.com