സംഗീത് പ്രതാപ്, ഷറഫുദ്ദീൻ,അഖില ഭാർഗ്ഗവൻ ടീമിന്റെ 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ'

ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ പൂജാചടങ്ങിൽ സം​ഗീത് പ്രതാപും അഖിലഭാർ​ഗവനും ദീപം തെളിയിക്കുന്നു
'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' പൂജാചടങ്ങിൽ സം​ഗീത് പ്രതാപും അഖിലഭാർ​ഗവനും ദീപം തെളിയിക്കുന്നുഫോട്ടോ-അറേഞ്ച്ഡ്
Published on

സംഗീത് പ്രതാപ്,ഷറഫുദ്ദീൻ,അഖില ഭാർഗ്ഗവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. കോട്ടയം നസീർ, കിരൺ പീതാംബരൻ, ആനന്ദ് മന്മഥൻ,ഷിൻസ്, അമിത് മോഹൻ, നിലീൻ സാന്ദ്ര,ശ്രീലക്ഷ്മി, പാർവ്വതി ബാബു,സ്നേഹ ബാബു,പാർവ്വതി കൃഷ്ണ,സൂക്ഷ്മദർശിനി ഫെയിം ബേബി ഹെസ്സാ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' പൂജാചടങ്ങിൽ സം​ഗീത് പ്രതാപ്, അഖിലഭാർ​ഗവൻ,ശ്രീലക്ഷ്മി,നിലീൻ സാന്ദ്ര തുടങ്ങിയവർ
'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' പൂജാചടങ്ങിൽ സം​ഗീത് പ്രതാപ്, അഖിലഭാർ​ഗവൻ,ശ്രീലക്ഷ്മി,നിലീൻ സാന്ദ്ര തുടങ്ങിയവർഫോട്ടോ-അറേഞ്ച്ഡ്

ഡോ.പോൾസ് എന്റർടെയ്ൻമെന്റ്,ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറിൽ ഡോക്ടർ പോൾ വർഗീസ്,സുജിത് ജെ നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അഖിൽ സേവ്യർ നിർവഹിക്കുന്നു. 'കരിക്ക്' സീരീസിലൂടെ ശ്രദ്ധേയയായ നിലീൻ സാന്ദ്ര കഥ തിരക്കഥ സംഭാഷണമെഴുതുന്നു.

ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും
'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോ-അറേഞ്ച്ഡ്

സംഗീതം-മുജീബ് മജീദ്, എഡിറ്റിങ്-ചമൻ ചാക്കോ.പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം,കല-അപ്പുണ്ണി സാജൻ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-ആരതി ഗോപാൽ,സ്റ്റിൽസ്-സിനറ്റ് സേവ്യർ,പരസ്യകല-യെല്ലോ ടൂത്ത്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു ദേവ്,അസോസിയേറ്റ് ഡയറക്ടർ-അജിത് ജോസ്, അസിസ്റ്റൻ്റ് ഡയറക്ടർ-മുബീൻ മുഹമ്മദ്,ആൽബിൻ ഷാജി,ഷഫീഖ്, അസോസിയേറ്റ് ക്യാമറമാൻ-വിശോക് കളത്തിൽ,ഫിനാൻസ് കൺട്രോളർ-ബിബിൻ സേവ്യർ,സൗണ്ട് ഡിസൈൻ-നിക്സൺ ജോർജ്ജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷൻ മാനേജർ-ആനൂപ് പണിക്കർ, വിതരണം-ഡ്രീം ബിഗ് ഫിലിംസ്,പിആർഒ-എ എസ് ദിനേശ്.

Related Stories

No stories found.
Pappappa
pappappa.com