കരുനാ​ഗപ്പള്ളി-തിരുവനന്തപുരം ബസ് യാത്രക്കിടെ 'ഇന്നസെന്റാ'യ വിനോദിന് എന്തുസംഭവിച്ചു?

അൽത്താഫ് സലിമും അന്നാ പ്രസാദും ഇന്നസെന്റ് എന്ന സിനിമയിൽ
'ഇന്നസെന്റ്' എന്ന സിനിമയിൽ അൽത്താഫ് സലിമും അന്നാ പ്രസാദുംഫോട്ടോ-അറേഞ്ച്ഡ്
Published on

സർക്കാർ ജീവനക്കാരനായ വിനോദ് എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിലൂടെയുള്ള കഥാസഞ്ചാരവുമായി 'ഇന്നസൻ്റ്' എന്ന ചിത്രം നവംബർ ഏഴിന് പ്രദർശനത്തിനെത്തും. വിനോദിന്റെ കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രയും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ കഥാഗതിയെ നയിക്കുന്നത്. അൽത്താഫ് സലിമാണ് വിനോദ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Must Read
മോഹൻലാലിന്റെ ​ഗർഭിണിയായ ആന, പാപ്പാനെ പൊക്കിയ ഇന്നസെന്റ്... ശ്രീനിക്കഥകൾ തുടരുന്നു
അൽത്താഫ് സലിമും അന്നാ പ്രസാദും ഇന്നസെന്റ് എന്ന സിനിമയിൽ

സാധാരണക്കാരായ ജനങ്ങൾ ബഹുഭൂരിപക്ഷവും വ്യവസ്ഥിതികളുടെ അടിമകളാണ്. പല കാര്യങ്ങളിലും നിശബ്ദത പാലിക്കുന്നു. അപൂർവ്വം ചിലർ മാത്രം പ്രതികരിക്കുന്നു. ഒരുപക്ഷെ അവർ സമൂഹത്തിൽ ഒറ്റപ്പെടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ് 'ഇന്നസെന്റ്.' ഗൗരവമല്ലന്നു നാം കരുതുന്ന ഒരു വിഷയം ചിരിയോടെ ആസ്വദിക്കാവുന്ന രീതിയിലാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതിനിടയിൽ സമൂഹത്തിലെ ചില ജീർണ്ണതകൾക്കെതിരേയുള്ള ചുണ്ടുവിരലുമുണ്ട്.

അൽത്താഫ് സലിമും ജോമോൻ ജ്യോതിറും 'ഇന്നസെന്റ്' എന്ന സിനിമയിൽ
'ഇന്നസെന്റ്' എന്ന സിനിമയിൽ അൽത്താഫ് സലിമും ജോമോൻ ജ്യോതിറും ഫോട്ടോ-അറേഞ്ച്ഡ്

നവാഗതനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന ഈ ചിത്രം എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ ശ്രീരാജ് ഏ.ഡി. നിർമിക്കുന്നു. അജയ് വാസുദേവ്, ജി. മാർത്താണ്ഡൻ, ഡിക്സൻ പൊടുത്താസ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഉപ്പും മുളകും പരമ്പരയിലൂടെയും നിരവധി ടി.വി.ഷോകളിലൂടെയും ശ്രദ്ധേയനാണ് സതീഷ് തൻവി.

'വാഴ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോമോൻ ജ്യോതിറും അനാർക്കലി മരയ്ക്കാറുമാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസീസ് നെടുമങ്ങാട്, റിയാസ് നർമ്മകല, അന്നാ പ്രസാദ്, ജോളി ചിറയത്ത്, ആദിനാട് ശശി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

അൽത്താഫ് സലിം,അന്നാ പ്രസാദ്,അസീസ് നെടുമങ്ങാട് തുടങ്ങിയവർ 'ഇന്നസെന്റ്' എന്ന സിനിമയിൽ
'ഇന്നസെന്റ്' എന്ന സിനിമയിൽ അൽത്താഫ് സലിം,അന്നാ പ്രസാദ്,അസീസ് നെടുമങ്ങാട് തുടങ്ങിയവർഫോട്ടോ-അറേഞ്ച്ഡ്

ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബ് കരുനാഗപ്പള്ളി, സർജി വിജയൻ, സതീഷ് തൻവി എന്നിവർ തിരക്കഥ രചിക്കുന്നു.വിനായക് ശശികുമാർ രചിച്ച എട്ടു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. സംഗീതം - ജയ് സ്റ്റെല്ലർ,ഛായാഗ്രഹണം - നിഖിൽ എസ്. പ്രവീൺ,എഡിറ്റിങ്- റിയാസ്,കലാസംവിധാനം - മധു രാഘവൻ,മേക്കപ്പ് - സുധി ഗോപിനാഥ്,കോസ്റ്റ്യൂം- ഡോണ മറിയം ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുമി ലാൽ സുബ്രഹ്മണ്യൻ, പ്രൊഡക്ഷൻ കൺട്രോളർ - സുരേഷ് മിത്രക്കരി,പിആർഒ-വാഴൂർജോസ്. കൊച്ചി,തിരുവനന്തപുരം, കരുനാഗപ്പള്ളി, ആറ്റിങ്ങൽ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം സെഞ്ചറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.

Related Stories

No stories found.
Pappappa
pappappa.com