കല്യാൺ ജൂവലേഴ്സ്- ഇൻക അവാർഡുകളിൽ മലയാള സിനിമയുടെ തിളക്കം

കല്യാൺ ജൂവലേഴ്സ്- ഇൻക അവാർഡ്സിൽ മികച്ച നടനുള്ള പുരസ്കാരം നിവിൻപോളി ഏറ്റുവാങ്ങുന്നു
കല്യാൺ ജൂവലേഴ്സ്- ഇൻക അവാർഡ്സിൽ മികച്ച നടനുള്ള പുരസ്കാരം നിവിൻപോളി ഏറ്റുവാങ്ങുന്നുഫോട്ടോ-അറേഞ്ച്ഡ്
Published on

പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കല്യാൺ ജൂവലേഴ്സ്- ഇൻക അവാർഡുകളുടെ ആദ്യ പതിപ്പ് ഏപ്രിൽ 16-ന് മുംബൈ നിതാ അംബാനി കൾച്ചറൽ സെൻട്രറിൽ നടന്നു. 12 ഇന്ത്യൻ ഭാഷകളെ ഉൾപ്പെടുത്തി മികച്ച ചിത്രങ്ങൾ ഉൾപ്പെടെ വിവിധ പ്രധാന കാറ്റഗറികളിൽ അവാർഡുകൾ വിതരണം ചെയ്തു.

Must Read
കല്യാൺ ജൂവലേഴ്സ്- ഐഎൻസിഎ അവാർഡ്സ്: നോമിനേഷനുകളിൽ മുമ്പിൽ 'ധുരന്ധറും' 'ലോക:'യും
കല്യാൺ ജൂവലേഴ്സ്- ഇൻക അവാർഡ്സിൽ മികച്ച നടനുള്ള പുരസ്കാരം നിവിൻപോളി ഏറ്റുവാങ്ങുന്നു

മലയാളത്തിൽ നിന്ന് 'ലോക: ചാപ്റ്റർ വൺ – ചന്ദ്ര' മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി. നിവിൻ പോളി (സർവ്വം മായ)മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. കല്യാണി പ്രിയദർശൻ (ലോക) ആണ് മികച്ച നടി. മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ (കാന്ത) മികച്ച തമിഴ് നടനുള്ള അവാർഡ് സ്വന്തമാക്കി.

കല്യാൺ ജൂവലേഴ്സ്- ഇൻക അവാർഡ്സിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ കല്യാണി പ്രിയദർശൻ സംസാരിക്കുന്നു
കല്യാൺ ജൂവലേഴ്സ്- ഇൻക അവാർഡ്സിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ കല്യാണി പ്രിയദർശൻ സംസാരിക്കുന്നുഫോട്ടോ-അറേഞ്ച്ഡ്

മികച്ച സിനിമാറ്റോഗ്രാഫർ-ഷാജി കുമാർ (തുടരും),മികച്ച പുതുമുഖ നടി-റിയ ഷിബു(സർവ്വം മായ)എന്നിവരാണ് മറ്റ് പുരസ്കാരജേതാക്കൾ. കരൺ ജോഹർ,റാണ ദഗ്ഗുബാട്ടി,ശ്രിയ സരൺ എന്നിവരായിരുന്നു അവതാരകർ.

Related Stories

No stories found.
Pappappa
pappappa.com