

'താന്തോന്നി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ ജോർജ്,ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന 'ഐ സി യു' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ഈ സസ്പെൻസ് ത്രില്ലർ ചിത്രമാണിത്. തമിഴിൽ സൂര്യ നിർമ്മിച്ച 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാവുന്നു.
മുരളി ഗോപി, ശ്രീകാന്ത് മുരളി,മീര വാസുദേവ്,നവാസ് വള്ളിക്കുന്ന് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സന്തോഷ് കുമാർ കഥ,തിരക്കഥ സംഭാഷണമെഴുതുന്നു. സി.ലോകനാഥൻ ആണ് ഛായാഗ്രഹണ. സംഗീതം-ജോസ് ഫ്രാങ്ക്‌ളിൻ,എഡിറ്റിങ്-ലിജോ പോൾ,പ്രൊഡക്ഷൻ കൺട്രോളർ-ഷിബു ജി സുശീലൻ,കലാസംവിധാനം- ബാവ,കോസ്റ്റ്യൂം-സ്റ്റെഫി സേവ്യർ,മേക്കപ്പ്-റോണക്സ് സേവ്യർ,സൗണ്ട് ഡിസൈൻ-വിക്കി,കിഷൻ,ശബ്ദമിശ്രണം-എം ആർ രാജാകൃഷ്ണൻ,മാർക്കറ്റിങ്-ബ്രിങ്ഫോർത്ത്,പിആർഒ-എ എസ് ദിനേശ്.