വൻകിടസിനിമകൾ വിതരണത്തിനെടുത്ത് എച്ച്എം അസോസിയേറ്റ്‌സ്; ആദ്യം 'തലൈവന്‍ തലൈവി',പിന്നെ 'കൂലി'

'കൂലി' പോസ്റ്റർ
'കൂലി' പോസ്റ്റർ അറേഞ്ച്ഡ്
Published on

സൂപ്പര്‍താര ചിത്രങ്ങളുടെ വിതരണാവകാശം സ്വന്തമാക്കി ജിസിസിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എച്ച്എം അസോസിയേറ്റ്‌സ് കേരളത്തില്‍ ഫിലിം ഡിസ്ട്രിബ്യൂഷന്‍ രംഗത്ത് ചുവടുറപ്പിക്കുന്നു. ജൂലായ് 25ന് റിലീസാകുന്ന, മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും നിത്യ മേനോനും അഭിനയിച്ച 'തലൈവന്‍ തലൈവി'യാണ് എച്ച്എമ്മിന്റെ ആദ്യ ചിത്രം.

'തലൈവന്‍ തലൈവി' പോസ്റ്റർ
'തലൈവന്‍ തലൈവി' പോസ്റ്റർ അറേഞ്ച്ഡ്

350 കോടി ബജറ്റില്‍ സണ്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച രജനികാന്ത് ചിത്രമായ 'കൂലി'യുടെവിതരണാവകാശവും വന്‍ മുതല്‍മുടക്കില്‍ എച്ച്എം അസോസിയേറ്റ്‌സ് സ്വന്തമാക്കി. രജനിക്കുപുറമേ ആമിര്‍ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, പൂജ ഹെഗ്‌ഡേ എന്നിവര്‍ അഭിനയിച്ച 'കൂലി' ഓഗസ്റ്റില്‍ തിയറ്ററുകളിലെത്തും.

സൂപ്പര്‍താര ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്കുവേണ്ടി തിയറ്ററുകളില്‍ എത്തിച്ച് സിനിമാവിതരണ രംഗത്തു സജീവമായി തുടരുമെന്ന് എച്ച്എം അസോസിയേറ്റ്‌സ് എംഡി ഡോ. ഹസന്‍ മുഹമ്മദ് പറഞ്ഞു.

Related Stories

No stories found.
Pappappa
pappappa.com