'കാട്ടാള'ന്‍റെ വേട്ടയ്ക്ക് ഹനാനും സംഭാഷണമൊരുക്കാൻ ഉണ്ണി ആറും

1.ഹനാൻഷായെ അവതരിപ്പിച്ചുകൊണ്ട് 'കാട്ടാളൻ' ടീം പുറത്തിറക്കിയ പോസ്റ്റർ,2.ഉണ്ണി.ആറിനെ അവതരിപ്പിച്ച പോസ്റ്റർ
1.ഹനാൻഷായെ അവതരിപ്പിച്ചുകൊണ്ട് 'കാട്ടാളൻ' ടീം പുറത്തിറക്കിയ പോസ്റ്റർ,2.ഉണ്ണി.ആറിനെ അവതരിപ്പിച്ച പോസ്റ്റർഅറേഞ്ച്ഡ്
Published on

'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ്എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച്, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ൽ വൈറൽ ഗായകൻ ഹനാൻ ഷായും. 'ചിറാപുഞ്ചി', 'കസവിനാൽ' തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ മലപ്പുറം സ്വദേശി ഹനാൻ ഷാ പക്ഷേ പുതിയൊരു റോളിലാണ് ചിത്രത്തിൽ എത്തുന്നത്. ഹനാനെ ഇതാദ്യമായി സിനിമയിൽ അഭിനയിപ്പിക്കാൻ ഒരുങ്ങുകയാണ് ക്യൂബ്സ് എന്‍റ‍ർടെയ്ൻമെന്‍റ്സ്. 'കാട്ടാളന്‍റെ വേട്ടയ്ക്ക് ഇനി ഹനാനും' എന്ന ടാഗ് ലൈനുമായി പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ക്യൂബ്സ് എന്‍റ‍ർടെയ്ൻമെന്‍റ്സ്.

ഹനാൻഷായെ അവതരിപ്പിച്ചുകൊണ്ട് 'കാട്ടാളൻ' ടീം പുറത്തിറക്കിയ പോസ്റ്റർ
ഹനാൻഷായെ അവതരിപ്പിച്ചുകൊണ്ട് 'കാട്ടാളൻ' ടീം പുറത്തിറക്കിയ പോസ്റ്റർഅറേഞ്ച്ഡ്

2022 ൽ പുറത്തിറങ്ങിയ 'പറയാതെ അറിയാതെ' എന്ന കവർ ഗാനത്തിലൂടെയാണ് ഹനാൻ ശ്രദ്ധ നേടിയത്. ശേഷം ഒട്ടേറെ കവർ സോങ്ങുകളും സിംഗിളുകളും മ്യൂസിക് വീഡിയോകളും ഹനാൻഷാ എന്ന തന്‍റെ യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാമിലും അടക്കം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ 2.2 മില്ല്യണിലേറെ ഫോളോവേഴ്സാണ് ഹനാനുള്ളത്. ചിറാപുഞ്ചി, കസവിനാൽ, ഇൻസാനിലെ, ഹാനിയ, ഓ കിനാക്കാലം, അജപ്പാമട, ആലപ്പുഴ മുല്ലക്കല് തുടങ്ങിയവയാണ് ഹനാന്‍റെ വൈറൽ ഗാനങ്ങൾ.

സംഭാഷണരചയിതാവ് ഉണ്ണി ആറിനെ അവതരിപ്പിച്ചുകൊണ്ട് 'കാട്ടാളൻ' ടീം പുറത്തിറക്കിയ പോസ്റ്റർ
സംഭാഷണരചയിതാവ് ഉണ്ണി ആറിനെ അവതരിപ്പിച്ചുകൊണ്ട് 'കാട്ടാളൻ' ടീം പുറത്തിറക്കിയ പോസ്റ്റർഅറേഞ്ച്ഡ്

ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിര ചിത്രത്തിൽ ഒരുമിക്കുന്നു. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ് തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെയെത്തിയ പോസ്റ്ററുകള്‍ വലിയ ശ്രദ്ധ നേടി. ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ 'ആന്‍റണി വർഗ്ഗീസ്' എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.

പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'കാട്ടാള'നുണ്ട്. ഉണ്ണി ആർ ആണ് സംഭാഷണം. എഡിറ്റിങ്-ഷമീർ മുഹമ്മദ്. ഛായാഗ്രഹണം- രെണദിവെ. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ- ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ- കിഷൻ, കോസ്റ്റ്യൂം:- ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്- അമൽ സി സദർ, കോറിയോഗ്രാഫർ- ഷെരീഫ്, വിഎഫ്എക്സ്- ത്രീഡിഎസ്.

Related Stories

No stories found.
Pappappa
pappappa.com