ഇന്നസെന്റിന്റെ കൊച്ചുമകനും ടിനിടോമിന്റെ മകനും അഭിനയത്തിലേക്ക്;'ഹായ് ഗയ്സ്' തുടങ്ങി

'ഹായ് ​ഗയ്സ്' സിനിമയുടെ പൂജാചടങ്ങിൽ ഇന്നസെന്റിന്റെ ഭാര്യ ആലീസ് ആദ്യ ക്ലാപ്പടിക്കുന്നു. ഇന്നസെൻ്റ് സോണെറ്റ് സമീപം
'ഹായ് ​ഗയ്സ്' സിനിമയുടെ പൂജാചടങ്ങിൽ ഇന്നസെന്റിന്റെ ഭാര്യ ആലീസ് ആദ്യ ക്ലാപ്പടിക്കുന്നു. ഇന്നസെൻ്റ് സോണെറ്റ് സമീപംഫോട്ടോ-അറേഞ്ച്ഡ്
Published on

നടൻ ഇന്നസെൻ്റിൻ്റെ കൊച്ചുമകൻ ഇന്നസെൻ്റ് സോണെറ്റ്, നടൻ ടിനി ടോമിൻ്റെ മകൻ ആദം ഷെം ടോം, നിർമാതാവും നടനുമായ എൻ.എം.ബാദുഷയുടെ മകൻ സാഹിർ ബാദുഷ,ഗൗതം മേനോൻ,കല്യാണി മേനോൻ, ഹരികൃഷ്ണൻ,ജൂനൈദ് അജീദ്,അക്വാ ടോണിഎന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐ.എം എലിയാസ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഹായ് ഗയ്സ്' എന്ന സിനിമയുടെ ചിത്രീകരണംപുതുക്കാട് സെൻ്റ് ആൻ്റണീസ് ഹെയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.

'ഹായ് ​ഗയ്സ്' സിനിമയുടെ പൂജാചടങ്ങിൽ നിന്ന്
'ഹായ് ​ഗയ്സ്' സിനിമയുടെ പൂജാചടങ്ങിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്

ഫാ. പോൾ തൈക്കാനത്ത് സ്വിച്ചോൺ കർമം നിർവഹിച്ചു. ഇന്നസെൻ്റിൻ്റെ ഭാര്യ ആലീസ് ആദ്യ ക്ലാപ്പടിച്ചു. തൃക്കുക്കാരൻ ഫിലിംസിൻ്റെ ബാനറിൽ ജോസഫ് തൃക്കുക്കാരൻ, നിർമിക്കുന്ന ഈ ചിത്രത്തിൽ ബാലാജി ശർമ,സീനു സോഹൻലാൽ,അമ്പിളി ഔസേപ്പ് തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.

'ഹായ് ​ഗയ്സ്' സിനിമയുടെ പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും ഇന്നസെന്റിന്റെ ഭാര്യ ആലീസിനൊപ്പം
'ഹായ് ​ഗയ്സ്' സിനിമയുടെ പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും ഇന്നസെന്റിന്റെ ഭാര്യ ആലീസിനൊപ്പംഫോട്ടോ-അറേഞ്ച്ഡ്

ജെയിംസ് ക്രിസ് ആണ് ഛായാഗ്രഹണം. സുഭാഷ് പോണോളി എഴുതിയ വരികൾക്ക് ആർ എൽ വി പ്രമോദ് ചെറുവത്തൂർ സംഗീതം പകരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ,കല-ഷിജു കോഴിക്കോട്,മേക്കപ്പ്-സുധീഷ് നാരായണൻ,കോസ്റ്റ്യൂം-സുകേഷ് താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹരിശ്രീ ബാബുരാജ്, ഫിനാൻസ് മാനേജർ-നെവിൻ റോയി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഗൗതം കൃഷ്ണ,പിആർഒ- എ.എസ് ദിനേശ്.

Related Stories

No stories found.
Pappappa
pappappa.com