ക്യാ​മ്പ്നൗ​വി​ൽ ആ​വേ​ശ​കി​ക്കോ​ഫ്;ടൊ​വി​നോ-ന​സ്രി​യ ചി​ത്രം 'എ​ൽ ക്ലാ​സികോ' വരുന്നു

'എൽക്ലാസികോ'യുടെ ടൈറ്റിൽ സ്പെ​യി​നി​ലെ ക്യാ​മ്പ് നൗ ​സ്റ്റേ​ഡി​യ​ത്തി​ൽ ടൊവിനോ തോമസും നസ്രിയയും ചേർന്ന് ലോഞ്ച് ചെയ്തപ്പോൾ
'എൽക്ലാസികോ'യുടെ ടൈറ്റിൽ സ്പെ​യി​നി​ലെ ക്യാ​മ്പ് നൗ ​സ്റ്റേ​ഡി​യ​ത്തി​ൽ ടൊവിനോ തോമസും നസ്രിയയും ചേർന്ന് ലോഞ്ച് ചെയ്തപ്പോൾഫോട്ടോ-അറേഞ്ച്ഡ്
Published on

ലോ​കം ഉ​റ്റു​നോ​ക്കി​യ ബാ​ഴ്സ​ലോ​ണ - റ​യ​ൽ മാ​ഡ്രി​ഡ് 'എ​ൽ ക്ലാ​സി​കോ' പോ​രാ​ട്ട​മൈ​താ​ന​ത്ത് മ​ല​യാ​ള സി​നി​മ​യു​ടെ വേ​റി​ട്ട ച​രി​ത്രം. ടൊ​വി​നോ തോ​മ​സും ന​സ്രി​യ ന​സീ​മും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ലോ​ഞ്ച് സ്പെ​യി​നി​ലെ ക്യാ​മ്പ് നൗ ​സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. 'ഗ്രേഷ്യസ് എ​ൽ ക്ലാ​സികോ' (Gracias El Clasico) എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

Must Read
സിം​ഗപ്പുരിനെ സാക്ഷിയാക്കി 'പ്ലൂട്ടോ' ടീസർ ലോഞ്ച്
'എൽക്ലാസികോ'യുടെ ടൈറ്റിൽ സ്പെ​യി​നി​ലെ ക്യാ​മ്പ് നൗ ​സ്റ്റേ​ഡി​യ​ത്തി​ൽ ടൊവിനോ തോമസും നസ്രിയയും ചേർന്ന് ലോഞ്ച് ചെയ്തപ്പോൾ

മ​ത്സ​ര​ത്തിന്‍റെ കി​ക്കോ​ഫി​നൊ​പ്പം സ്റ്റേ​ഡി​യ​ത്തി​ലെ ഗാ​ല​റി​യി​ലി​രു​ന്നാ​ണ് ടൊ​വി​നോ​യും ന​സ്രി​യ​യും ചേ​ർ​ന്ന് ടൈ​റ്റി​ൽ ലു​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട​ത്. സ്പാ​നി​ഷ് സ​മ​യം രാ​ത്രി 9-നും ​ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ 12.30-നും ​താ​ര​ങ്ങ​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ ലൈ​വാ​യാ​ണ് ഈ ​പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. ഒ​രു മ​ല​യാ​ള സി​നി​മ​യു​ടെ ടൈ​റ്റി​ൽ ലോ​ഞ്ച് അ​ന്താ​രാ​ഷ്ട്ര കാ​യി​ക വേ​ദി​യി​ൽ ഇ​ത്ത​ര​ത്തി​ൽ ത​ത്സ​മ​യം നി​ർവ​ഹി​ക്ക​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

'എൽക്ലാസികോ'യുടെ ടൈറ്റിൽ സ്പെ​യി​നി​ലെ ക്യാ​മ്പ് നൗ ​സ്റ്റേ​ഡി​യ​ത്തി​ൽ ടൊവിനോ തോമസും നസ്രിയയും ചേർന്ന് ലോഞ്ച് ചെയ്തപ്പോൾ
'എൽക്ലാസികോ'യുടെ ടൈറ്റിൽ സ്പെ​യി​നി​ലെ ക്യാ​മ്പ് നൗ ​സ്റ്റേ​ഡി​യ​ത്തി​ൽ ടൊവിനോ തോമസും നസ്രിയയും ചേർന്ന് ലോഞ്ച് ചെയ്തപ്പോൾഫോട്ടോ-അറേഞ്ച്ഡ്

ഒ​ട്ടേ​റെ ഹി​റ്റു​ക​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ മു​ഹ്‌​സി​ൻ പ​രാ​രി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. 'സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ'​യു​ടെ സം​വി​ധാ​യ​ക​ൻ സ​ക്ക​രി​യ​യു​മാ​യി ചേ​ർ​ന്നാ​ണ് മു​ഹ്‌​സി​ൻ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

'എൽക്ലാസികോ' ടൈറ്റിൽ പോസ്റ്റർ
'എൽക്ലാസികോ' ടൈറ്റിൽ പോസ്റ്റർഅറേഞ്ച്ഡ്

എ ​ആ​ൻ​ഡ് എ​ച്ച് എ​സ് പ്രൊ​ഡ​ക്ഷ​ൻ​സ്, ഹാ​പ്പി അ​വേ​ഴ്സ് എന്‍റ​ർ​ടെയ്​ൻ​മെന്‍റ്സ്, ബാ​ബു​ഏ​ട്ട​ൻ ഫി​ലിം​സ്, ദ് ​റൈ​റ്റിങ് ക​മ്പ​നി എ​ന്നീ ബാ​ന​റു​ക​ളി​ൽ സ​ജി​ൻ അ​ലി, അ​ബ്ബാ​സ് തി​രു​നാ​വാ​യ, സ​മീ​ർ താ​ഹി​ർ, ഷൈ​ജു ഖാ​ലി​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു നി​ർമാ​ണം. കേ​ര​ള​ത്തി​ലെ​യും സ്പെ​യി​നി​ലെ​യും ഫു​ട്ബോ​ൾ ആ​വേ​ശ​ത്തെ കോ​ർ​ത്തി​ണ​ക്കു​ന്ന പ്ര​മേ​യ​മാ​യി​രി​ക്കും ചി​ത്ര​ത്തി​ന്‍റേ​തെ​ന്നാ​ണ് ടൈ​റ്റി​ൽ ന​ൽ​കു​ന്ന സൂ​ച​ന.

കോ പ്രൊഡ്യൂസർ: പ്ര​ദീ​പ് സി​എ​സ്, ഷാ​നി​ർ എം​കെ, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: ബി​ജേ​ഷ് താ​മി, സം​ഗീ​തം: സു​ഷി​ൻ ശ്യാം, ​ഛായാ​ഗ്രഹണം: വി​ഷ്ണു ത​ണ്ടാശേ​രി, എ​ഡി​റ്റ​ർ:ബ്ലെ​സ് തോ​മ​സ്, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ: ഹ​ർ​ഷ​ദ് അ​ലി, വ​സ്ത്രാ​ല​ങ്കാ​രം: മ​ഷ​ർ ഹം​സ,ലൈൻ പ്രൊഡ്യൂസർ:ഐഷ നസിയ, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ,പ്രൊഡക്ഷൻ ഡിസൈനർ:ഔസേപ്പ് ജോൺ,സൗണ്ട് ഡിസൈനർ:ഷിജിൻ ​ഹുട്ടൻ,സൗണ്ട് മിക്സർ:ഫസൽ എ.ബക്കർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ:രാഹുൽ കൃഷ്ണൻ,ഫിനാൻസ് കൺട്രോളർ:ബിബിൻ സേവ്യർ,പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ആ​ന്‍റ​ണി തോ​മ​സ്,വിഎഫ്എക്സ്: എ​ഗ് വൈറ്റ്,സ്റ്റിൽസ്:രോഹിത് കെ.സുരേഷ്,ഡിസൈൻ:യെല്ലോ ടൂത്ത്സ്,ടൈറ്റിൽ ഡിസൈൻ:ചാർളി ആന്റ് ദ് ബോയ്സ്.

Pappappa
pappappa.com