ഗോകുൽ സുരേഷിന്റെ 'അമ്പലമുക്കിലെ വിശേഷങ്ങൾ' ട്രെയിലർ എത്തി,12ന് റിലീസ്

അമ്പലമുക്കിലെ വിശേഷങ്ങൾ ട്രെയിലർ റിലീസ് പോസ്റ്റർ
'അമ്പലമുക്കിലെ വിശേഷങ്ങൾ' ട്രെയിലർ റിലീസ് പോസ്റ്റർഅറേഞ്ച്ഡ്
Published on

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ 'അമ്പലമുക്കിലെ വിശേഷങ്ങൾ' എന്ന കുടുംബ ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ഡിസംബർ 12ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും. അമ്പലമുക്ക് എന്ന നാട്ടിൻപുറത്തെ മനോഹരമായ കാഴ്ചകളും കുടുംബ ബന്ധങ്ങളും ഇഴചേരുന്ന ഫാമിലി എന്റർടെയ്നറിൽ ഗോകുല്‍ സുരേഷ്, ലാൽ,ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുന്നത്.

ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്നു. മേജര്‍ രവി, അസീസ് നെടുമങ്ങാട്, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ഹരികൃഷ്ണൻ, മനോജ് ഗിന്നസ്, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍ ഉല്ലാസ് പന്തളം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Must Read
ഗോകുൽ സുരേഷിന്റെ 'അമ്പലമുക്കിലെ വിശേഷങ്ങൾ' ടീസർ മോഹൻലാൽ റിലീസ് ചെയ്തു
അമ്പലമുക്കിലെ വിശേഷങ്ങൾ ട്രെയിലർ റിലീസ് പോസ്റ്റർ

ചിത്രത്തിന്റെ ടീസറിനും പ്രൊമോ ഗാനത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സംഗീത സംവിധാനം രഞ്ജിന്‍രാജാണ് നിർവഹിക്കുന്നത്. അഡീഷണൽ ഗാനം അരുൾ ദേവ് ഒരുക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍ റഹീം, എഡിറ്റിങ് രഞ്ജന്‍ എബ്രഹാം.

ചിത്രത്തിന്റെ കഥ,തിരക്കഥ: ഉമേഷ് കൃഷ്ണൻ, കോ- പ്രൊഡ്യൂസർ: മുരളി ചന്ദ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ഭരത് ചന്ദ്, സം​ഗീത സംവിധാനം: രഞ്ജിന്‍ രാജ്, അഡീഷണൽ ഗാനം: അരുൾ ദേവ്, ഗാനരചന: പി.ടി.ബിനു, മുഖ്യ സഹസംവിധാനം: മനീഷ് ഭാർഗവൻ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, കലാസംവിധാനം: നാഥൻ,പ്രൊഡക്ഷൻ കൺട്രോളർ: നിസാർ മുഹമ്മദ്, മേക്കപ്പ്: പ്രദീപ് രംഗൻ, പിആർഒ: പ്രതീഷ് ശേഖർ, സ്റ്റിൽസ്: ക്ലിന്റ് ബേബി,ഡിസൈൻ: സാൻസൺ ആഡ്സ്. രാജ് സാഗർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

Related Stories

No stories found.
Pappappa
pappappa.com